നാട്ടുവാര്‍ത്തകള്‍

പടിയൂരിലെ ഇരട്ടക്കൊല: അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപകമാക്കി. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായുള്ള പൊലീസ് അന്വേഷണമാണ് സജീവമായി നടക്കുന്നത്.

പൊലീസ് സംഘം ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രേംകുമാര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. പൊലീസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം സജീവമാണ്. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മികച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, തന്നെ പ്രതിയെ കുറിച്ച് കൃത്യമായ സൂചന ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളടക്കം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആളാണ് പ്രേംകുമാര്‍. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാതെയാണ് പ്രേം കുമാര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഈ കൊലപാതകങ്ങള്‍ക്ക് മുമ്പ് തന്നെ വളരെ വലിയ ആസൂത്രണം പ്രേംകുമാര്‍ നടത്തിയിരിക്കാമെന്നാണ് കരുതുന്നത്. രണ്ടാമത്തെ കൊലപാതകമായതിനാല്‍ പിടിക്കപ്പെടാതിരിക്കാനുള്ള വഴികളും തയ്യാറാക്കിയിട്ടുണ്ടാകുമെന്നും കരുതുന്നു.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions