ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ് തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന 'കണ്ണപ്പ'. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് ഒരുങ്ങുകയാണ് എന്നറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജൂണ്‍ 14ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് 5 മണിക്കാണ് ഇവന്റ്. മോഹന്‍ലാല്‍, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹന്‍ബാബു, മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും ഇവന്റില്‍ പങ്കെടുക്കും. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത്.
ജൂണ്‍ 27-ന് കണ്ണപ്പ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹര്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായെത്തും.