യു.കെ.വാര്‍ത്തകള്‍

എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ പൂര്‍ണ്ണമായി ഇല്ലാതായി രണ്ട് ബ്രിട്ടീഷ് കുടുംബങ്ങള്‍

അഹമ്മദാബാദില്‍ നിന്നും ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്‍മാരാണ് മരിച്ചത്. ഇതില്‍ രണ്ട് കുടുംബങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായി. ഗ്ലോസ്റ്ററില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് അകീല്‍ നാനാബാവ (36), ഭാര്യ ഹനാ (30), ഇവരുടെ നാല് വയസ്സുള്ള മകള്‍ സാറ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

നോര്‍ത്താന്‍ഡ് വെല്ലിംഗ്ബറോയില്‍ നിന്നുള്ള 55-കാരി റാക്‌സാ മോധ, ഇവരുടെ രണ്ട് വയസ്സുള്ള പേരക്കുട്ടി രുദ്ര എന്നിവരും വിമാനാപകടത്തില്‍ മരിച്ചു. ബെസ്റ്റ് വെസ്റ്റേണ്‍ കെന്‍സിംഗ്ടണ്‍ ഒളിംപ്യ ഹോട്ടലില്‍ മാനേജറായിരുന്ന ജാവേദ് അലി സയെദ്, ഇദ്ദേഹത്തിന്റെ ഭാര്യ മറിയം, രണ്ട് ചെറിയ കുട്ടികള്‍ എന്നിവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി.

നാട്ടില്‍ മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷത്തിന് പോയി മടങ്ങുകയായിരുന്ന ലണ്ടനില്‍ നിന്നുള്ളസഹോദരങ്ങളായ ധിര്‍, ഹീര്‍ ബാക്‌സി എന്നിവരും തകര്‍ന്ന വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. വെല്‍നെസ് സെന്റര്‍ നടത്തുന്ന ഫിയോംഗല്‍, ജാമി ഗ്രീന്‍ലോ മീക്ക് എന്നിവരും ഇതില്‍ പെട്ടതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര മികച്ചതായിരുന്നുവെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ട് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പാണ് മരണം തേടിയെത്തിയത്.

ലണ്ടന്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. സഹോദരനൊപ്പം സഞ്ചരിച്ച ബ്രിട്ടീഷ് പൗരന്‍ വിശ്വാഷ് കുമാര്‍ രമേഷാണ് രക്ഷപ്പെട്ട ഏക വ്യക്തി. വിമാനം ടേക്ക് ഓഫ് ചെയ്ത് 30 സെക്കന്‍ഡിനകത്ത് വലിയ ശബ്ദം കേട്ടതായി വിശ്വാഷ് പറയുന്നു. എല്ലാം പെട്ടെന്നായിരുന്നു. പരുക്കേറ്റെങ്കിലും മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഓടി, ഇദ്ദേഹം വ്യക്തമാക്കി.

വിമാനം ഇടിച്ചുവീഴുന്നതിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുന്‍പ് എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ മേയ്‌ഡേ സന്ദേശം നല്‍കിയിരുന്നു. പറന്നുയര്‍ന്ന് 11-ാം സെക്കന്‍ഡില്‍ വിമാനത്തിന് പവര്‍ നഷ്ടമാകുന്നതായി ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദുരന്തം ഒഴിവാക്കാന്‍ ഉതകുന്നതൊന്നും അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമായിരുന്നില്ല.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions