സിനിമ

'തുടരും' എന്റെ സിനിമയില്‍ നിന്ന് മോഷ്ടിച്ചത്, ആ ഡയലോഗും മോഷ്ടിച്ചു- സനല്‍ കുമാര്‍ ശശിധരന്‍

തന്റെ സിനിമയുടെ കഥ മോഷ്ടിച്ചാണ് 'തുടരും' സിനിമ ഒരുക്കിയതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തന്റെ 'തീയാട്ടം' എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് തുടരും സിനിമ ആക്കിയിരിക്കുന്നത് എന്ന ഗുരുതര ആരോപണവുമായാണ് സനല്‍ കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. 'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന തന്റെ തിരക്കഥയിലെ ഒരു ഡയലോഗും മോഷ്ടിച്ച് സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, മുരളി ഗോപി, സുധീര്‍ കരമന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന സിനിമയാണ്. അവര്‍ തിരക്കഥ വായിച്ചിട്ടുള്ളതുമാണ് എന്നാണ് സംവിധായകന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

സനല്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

തുടരും എന്ന സിനിമ കണ്ടു. 2020ല്‍ ഞാന്‍ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയില്‍ മാറ്റിയെഴുതാന്‍ മനഃപൂര്‍വം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയില്‍ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പൊലീസ് കുടുക്കുന്നതാണ് കഥ.

'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതില്‍ പറയുന്നുണ്ട്. തെളിവുകള്‍ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാന്‍ വിദഗ്ധരായ കള്ളന്മാര്‍ പോലും ചില കൗതുകങ്ങള്‍ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, മുരളി ഗോപി, സുധീര്‍ കരമന തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷന്‍ അതിന്റെ നിര്‍മ്മാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വര്‍ഷങ്ങള്‍ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാന്‍ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions