യു.കെ.വാര്‍ത്തകള്‍

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; യുകെ ബേസുകള്‍ അക്രമിക്കുമെന്ന് ഭീഷണി മുഴക്കി ടെഹ്‌റാന്‍

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആര്‍എഎഫ് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് പറന്നു. തിരിച്ചടിക്കാന്‍ ഇസ്രയേലിന് യുകെ സഹായങ്ങള്‍ ചെയ്താല്‍ ബ്രിട്ടനെ ലക്ഷ്യമിടുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയതോടെയാണ് സ്റ്റാര്‍മറുടെ നടപടി.

ഇറാന്‍ ഇപ്പോള്‍ ഇസ്രയേലിന് നേര്‍ക്ക് ഡ്രോണ്‍, മിസൈല്‍ അക്രമണങ്ങള്‍ നയിക്കുകയാണ്. ഇത് പ്രതിരോധിക്കാന്‍ യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് നേതൃത്വങ്ങള്‍ സഹായം നല്‍കിയാല്‍ ഇവരെയും അക്രമിക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. ഇതോടെയാണ് കാനഡയിലെ ജി7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്റ്റാര്‍മര്‍ അടിയന്തര നടപടിയെടുത്തത്.

അതേസമയം ബ്രിട്ടീഷ് തെരുവുകളില്‍ ഇറാന്റെ റെവല്യൂണറി ഗാര്‍ഡ് കൊലപാതകങ്ങള്‍ നടത്തുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ ജൂതരും, ഇസ്രയേലികളും കൊല്ലപ്പെടുന്നതിന് മുന്‍പ് ഇറാന്റെ ഭീകരസംഘത്തിന്റെ തലയറുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അധികാരത്തിലെത്തി ഒരു വര്‍ഷമാകുമ്പോഴും ഈ വാക്ക് പാലിക്കാന്‍ സ്റ്റാര്‍മര്‍ക്ക് സാധിച്ചിട്ടില്ല. യുകെയില്‍ ഇവര്‍ വിദ്വേഷ പ്രചരണം സസുഖം നടത്തുകയും ചെയ്യുന്നു. അടിയന്തര നിയമങ്ങള്‍ പ്രയോഗിക്കണമെന്നാണ് ലേബര്‍, ടോറി എംപിമാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions