സിനിമ

ആകെ നെഗറ്റിവിറ്റി, മാര്‍ക്കോ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന്‌ ഉണ്ണി മുകുന്ദന്‍



മലയാളത്തിലെ മോസ്റ്റ് വയലന്റ് മൂവി എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ‘മാര്‍ക്കോ’. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രവും. ഏറെ ചര്‍ച്ചയായ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇനി അത് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ഒരു ആരാധകന്‍ മാര്‍ക്കോ 2 എന്ന് എത്തുമെന്ന് ചോദിച്ച് എത്തിയിരുന്നു. ആ ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ബ്രോ, ക്ഷമ ചോദിക്കുന്നു. മാര്‍ക്കോ സിരീസ് തുടരാനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. സ്‌നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി” എന്നാണ് ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.

ഹനീഷ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് മാര്‍ക്കോ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ സിനിമയിലെ വയലന്‍സിന്റെ അതിപ്രസരത്തെ തുടര്‍ന്ന് മാര്‍ക്കോയുടെ സാറ്റലൈറ്റ് പ്രദര്‍ശനം സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചിരുന്നു.

സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തിരുന്നു. ഒടിടിയിലും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സോണി ലിവിലും ആമസോണ്‍ പ്രൈമിലും സിനിമ സ്ട്രീം ചെയ്തിരുന്നു. മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ആയിരുന്നു ആമസോണ്‍ പ്രൈമില്‍ എത്തിയത്.

  • മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ; ശ്രീനിവാസന് വിട
  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions