യു.കെ.വാര്‍ത്തകള്‍

വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 4വയസുകാരിയുടെ പേരില്‍ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ


അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട നാലുവയസുകാരിയുടെ പേരില്‍ സ്‌കൂളില്‍ ഒരു ദിവസം ശേഖരിച്ചത് 30 ലക്ഷം രൂപ. നാലു വയസുകാരിയുടെ മരണം അത്ര വേദനയാണ് പ്രിയപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച നാലു വയസുകാരിയുടെ ഓര്‍മ്മയ്ക്കുള്ള ധനസമാഹരണത്തില്‍ ആദ്യ ദിവസം ശേഖരിച്ചത് 30000 പൗണ്ട് ആണ്. അല്‍ അഷറഫ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് അവശ്യ സമയങ്ങളില്‍ സഹായം ലഭിക്കാനുള്ള എമര്‍ജന്‍സി ഫണ്ടാണിത്. സ്ട്രാറ്റണ്‍ റോഡിലെ സ്‌കൂളിലാണ് സാറ പഠിച്ചിരുന്നത്. വിമാന അപകടത്തില്‍ സാറയ്‌ക്കൊപ്പം അവളുടെ മാതാപിതാക്കളായ അകീന്‍ നാനാബാവയും ഹന്ന വൊറാജീയും മരിച്ചിരുന്നു.

മഹാമനസ്‌കതയുള്ളവരായിരുന്നു മരിച്ച ദമ്പതികളെന്ന് ബന്ധുക്കള്‍ പറയുന്നു. ഫണ്ട് സ്വരൂപിച്ച് അര്‍ഹതപ്പെട്ടവരിലേക്ക് കൈമാറുമ്പോള്‍ വലിയ തൃപ്തിയുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ആരെങ്കിലും വലിയ ബുദ്ധിമുട്ട് അനുഭവിച്ചാല്‍ അവരെ സഹായിക്കാന്‍ എമര്‍ജന്‍സി ഫണ്ട് ഉപകരിക്കും.

ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ ബ്രിട്ടനിലേക്ക് തിരിക്കവേയാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിയല്‍ നടപടികളും ഡിഎന്‍എ പരിശോധനകളും നടന്നുവരികയാണ്. കുടുംബത്തിന് സര്‍ക്കാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions