യു.കെ.വാര്‍ത്തകള്‍

ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍

യുകെയില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ വലിയ മാറ്റമുണ്ടാക്കുന്ന ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതി ജനപ്രതിനിധി സഭയില്‍ ഇന്ന് വോട്ടിന് വരുമ്പോള്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത. നിയമം പാസായാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം അടിസ്ഥാനമാക്കിയോ നിലവിലെ നിയമ പരിധിയായ 24 ആഴചയ്ക്ക് ശേഷമോ അതല്ലെങ്കില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തിയാലോ സ്ത്രീകള്‍ക്കെതിരെ നടപടിയുണ്ടാകില്ല. അതുകൊണ്ടുതന്നെ വാദപ്രതിപാദങ്ങളുമായി ബ്ലിലില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നേക്കും.

നിലവില്‍ 24 ആഴ്ചയ്ക്കുള്ളില്‍ ഡോക്ടറുടെ അനുമതി പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം അനുവദിക്കണമെങ്കില്‍ അമ്മയുടെ ആരോഗ്യം മോശമാകുകയോ ജനിക്കുനന കുട്ടിയ്ക്ക് ഗുരുരതമായ വൈകല്യമുണ്ടെങ്കിലോ സാധിക്കൂ. മൂന്നു വര്‍ഷത്തിനിടെ ആറു സ്ത്രീകളെ നിയമ ലംഘനത്തിന്റെ പേരില്‍ വിചാരണ ചെയ്തിട്ടുണ്ട്. നിലവിലെ നിയമ ലംഘനത്തിന് പരമാവധി ജീവപര്യന്തം വരെ തടവു ലഭിച്ചേക്കും. ഈ കര്‍ശന വ്യവസ്ഥകളിലാണ് മാറ്റത്തിന് സാധ്യതയുള്ളത്.

സ്വന്തം ഗര്‍ഭം അലസിപ്പിക്കാന്‍ നിയമ പ്രശ്‌നങ്ങള്‍ ഇനിയുണ്ടാക്കില്ല. എന്നാല്‍ 24 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍മാരുടേയും ഡോക്ടറുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്ന പങ്കാളിയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ വകുപ്പുണ്ട്.

ഒരു ഭേദഗതി മാത്രമെ ജനപ്രതിനിധി സഭ സ്പീക്കര്‍ സര്‍ ലിന്‍ഡ്സേ ചര്‍ച്ചക്ക് എടുക്കുകയുള്ളു എന്നാണ് കരുതുന്നത്. അന്റോണിയോയുടെ ഭേദഗതിയെ 170 പേര്‍ പിന്തുണയ്ക്കുമ്പോള്‍, ക്രീസിയുടേതിന് 110 പേരുടെ പിന്തുണ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ അന്റോണിയോയുടെ ഭേദഗതിയായിരിക്കും പരിഗണിക്കുക എന്നതാണ് സൂചന.

ലേബര്‍ എം പി ടോണിയ അന്റോണിയാസി അവതരിപ്പിക്കുന്ന ഭേദഗതികളില്‍ ഒന്ന് സ്വന്തം ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കുറ്റവിമുക്തയാക്കുന്നതാണ്. ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന 1861 ലെ വ്യക്തികള്‍ക്ക് എതിരെയുള്ള കുറ്റകൃത്യ നിയമത്തെയാണ് ഇത് മാറ്റുക. അതായത്, സ്വന്തം ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ഇനിമുതല്‍ ഈ നിയമം ബാധകമാവുകയില്ല. എന്നാല്‍, 24 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍മാരെയും, അതല്ലെങ്കില്‍, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്ന പങ്കാളികളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള വകുപ്പ് നിലനില്‍ക്കും.

  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions