സിനിമ

പണം നല്‍കാത്തതിനാല്‍ സിനിമയ്ക്ക് മോശം റിവ്യൂ നല്‍കി; പരാതിയുമായി നിര്‍മാതാവ്

ചോദിച്ച നല്‍കാത്തതിനാല്‍ സിനിമയ്ക്ക് മോശം റിവ്യൂ നല്‍കിയെന്ന പരാതിയുമായി നിര്‍മാതാവ്. അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. എന്ന ചിത്രത്തിന്റെ റിവ്യൂ നല്കാന്‍ ഓണ്‍ലൈന്‍ സിനിമ നിരൂപകന്‍ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ചിത്രത്തിന്റെ നിര്‍മാതാവ് വിപിന്‍ദാസ് ആണ് പരാതി നല്‍കിയത്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ സിനിമയെക്കുറിച്ച് മോശം റിവ്യൂ നല്‍കുമെന്ന് നിര്‍മാതാവിനെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും ഓണ്‍ലൈന്‍ സിനിമ നിരൂപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാല്‍ പണം നല്‍കാന്‍ തയാറായില്ല.

തുടര്‍ന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് നിര്‍മാതാവ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസ് ഹൈദരാബാദില്‍ ആയതിനാല്‍ അവിടെയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോണ്‍ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം തുടര്‍നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions