യു.കെ.വാര്‍ത്തകള്‍

പിരിച്ചുവിടല്‍ തുടര്‍ന്ന് എന്‍എച്ച്എസ്; ഡെര്‍ബിഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ 553 പേര്‍ക്ക് ജോലി നഷ്ടമാകും

എന്‍എച്ച്എസ് ചെലവുചുരുക്കലിന്റെ ഭാഗമായി കൂട്ട പിരിച്ചുവിടല്‍ തുടരുന്നു. ജീവനക്കാരെ പിരിച്ചുവിടുക മാത്രമല്ല അനാവശ്യമായ എല്ലാ ചെലവും ഇനി വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍.

ഡെര്‍ബിഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ 558 പേര്‍ക്കാണ് ജോലി പോവുക. മൊത്തം ജീവനക്കാരില്‍ 1.8 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. നിലവില്‍ ജിപിമാര്‍, ഡെന്‍ഡിസ്റ്റ്, മറ്റ് സേവന ദാതാക്കള്‍ എന്നിവര്‍ക്കൊപ്പം 30700 ജീവനക്കാരാണ് എന്‍എച്ച്എസ് ഡെര്‍ബിഷയറിന്റെ ആറു സ്ഥാപനങ്ങളിലായി ജോലി നോക്കുന്നത്. ഇവരില്‍ നിന്നാണ് അഞ്ഞൂറിലേറെ പേരുടെ ജോലി പോകുന്നത്. പിരിച്ചുവിടല്‍ മാത്രമല്ല പുതിയ ജീവനക്കാരുടെ നിയമനവും ഇനി പരിമിതപ്പെടുത്തും. രോഗികളുടെ സുരക്ഷയ്ക്ക് അത്യാവശ്യമായവരെ മാത്രമാണ് നിയമിക്കുക.

രാത്രികാല ഷിഫ്റ്റുകളിലും വാരാന്ത്യങ്ങളിലും ഏജന്‍സി ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ചെലവുകളിലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പകരം ജീവനക്കാര്‍ തന്നെ ഓവര്‍ടൈം ജോലി ചെയ്യുന്ന സാഹചര്യമുണ്ടായേക്കും.

കെന്റിലെ മെയ്ഡ്‌സ്‌റ്റോണ്‍ ആന്‍ഡ് ട്രേഡ്ബ്രിഡ്ജ് വെല്‍സ് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണ്. കോര്‍പ്പറേറ്റ് വിഭാഗത്തെ ബാധിക്കും പിരിച്ചുവിടല്‍. 1500 ജീവനക്കാരില്‍ 10 ശതമാനത്തിന്റെ ജോലി നഷ്ടമാകും. പോര്‍ട്ടര്‍മാര്‍, ക്ലീനര്‍മാര്‍ ,പേഷ്യന്‍സ് കെയറിങ് ആന്‍ഡ് കംപ്ലേയ്‌നിങ് വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവരാണ് പിരിച്ചുവിടല്‍ നേരിടുക.

  • യുകെയില്‍ യുവജനങ്ങളുടെ തൊഴില്‍ പരിചയവും പരിശീലന പദ്ധതികളും വികസിപ്പിക്കാന്‍ മന്ത്രിമാര്‍
  • കടുത്ത സാമ്പത്തിക പ്രതിസന്ധി: ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ വെട്ടിക്കുറയ്ക്കുമെന്ന് യുകെ സര്‍വകലാശാലകള്‍
  • കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ അടയ്ക്കാന്‍ മോറിസണ്‍സ്; നൂറുകണക്കിന് ജോലികള്‍ ഭീഷണിയില്‍
  • ബര്‍മിംഗ്ഹാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ പൈലറ്റിന് ഹൃദയാഘാതം; അടിയന്തര ലാന്‍ഡിംഗ്
  • യുകെയിലെ 5 പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍; താപനില 33 ഡിഗ്രി വരെ
  • രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി
  • ആന്‍ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്
  • എഐ കടന്നുകയറ്റം: യുകെയില്‍ ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില്‍ 7800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
  • യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു
  • യുവാക്കള്‍ യുകെ വിടുന്നു; പ്രധാന ലക്‌ഷ്യം ഓസ്‌ട്രേലിയ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions