യാക്കോബായ സുറിയാനി സഭയുടെ ഇംഗ്ലണ്ടിലെ പ്രഥമ ഇടവകയായ ലണ്ടന്‍ സെന്റ് തോമസ് പള്ളിയുടെ കാവല്‍ പിതാവ് മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍ ജൂലൈ 5, 6 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.
ജൂണ്‍ 29-ന് കുര്‍ബാനാനന്തരം നടത്തപ്പെടുന്ന കൊടിയേറ്റോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. തുടര്‍ന്ന് ജൂലൈ മാസം അഞ്ചാം തീയതി സന്ധ്യാ പ്രാര്‍ത്ഥനയും മോര്‍ ക്രിസോസ്റ്റമോസ് മാര്‍ക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ പ്രഭാഷണം, വിവിധ ഭക്ത സംഘടനകളുടെ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
ജൂലൈ ആറാം തീയതി ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് ക്രിസോസ്റ്റമോസ് മാര്‍ക്കോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം എന്നിവക്കു ശേഷം 1 മണിക്ക് ലേലവും 1. 30 നു നേര്‍ച്ച സദ്യയും 2.30 ക്കു കൊടിയിറക്കവും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധന്റെ പെരുന്നാളില്‍ ആദ്യന്തം പ്രാര്‍ത്ഥന ഉപവാസത്തോടെ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു
ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് (വികാരി)
ഫാ. ബേസില്‍ ബെന്നി (സഹ വികാരി)
ബേസില്‍ ജോണ്‍ (സെക്രട്ടറി, Mob:07710021788 )
പ്രദീപ് ചെറിയാന്‍ (ട്രെഷറര്‍, Mob: 07702353995)
Church Address:
St Thomas JSOC London
2A Taunton Road
Romford, RM3 7ST.