നാട്ടുവാര്‍ത്തകള്‍

ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

ചെന്നൈയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലണ്ടനിലേക്ക് തിരിച്ചയച്ചു. പതിവുപോലെ ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് പ്രസ്താവന നടത്തി. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിന് പിന്നാലെയാണ് ഈ സംഭവം. എന്നിരുന്നാലും വിമാനം പുറപ്പെടുന്ന സമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം, ലണ്ടനിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം എത്രനേരം വായുവില്‍ തുടര്‍ന്നു തുടങ്ങിയ മറ്റ് വിവരങ്ങള്‍ എയര്‍ലൈന്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒരു സാധാരണ മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം ഹീത്രോയിലേക്ക് തിരിച്ചുവന്നു എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സ് നല്‍കിയ പ്രസ്താവന. ലൈവ് ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് പ്രകാരം, ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA35 ഉച്ചയ്ക്ക് 12 :40 ന് പുറപ്പെടേണ്ടതായിരുന്നു, പുലര്‍ച്ചെ 3.30 ന് ചെന്നൈയില്‍ എത്തേണ്ടതായിരുന്നു.

ലണ്ടന്‍ ഹീത്രുവില്‍ നിന്ന് ഉച്ചയ്ക്ക് 1.16 ന് പുറപ്പെട്ടെങ്കിലും 35 മിനിറ്റിലധികം വിമാനം വൈകിയിരുന്നു. ബോയിങ് 787-8 വിമാനവുമായി സര്‍വീസ് നടത്തിയ BA35 വിമാനം ഏകദേശം രണ്ട് മണിക്കൂര്‍ പറന്നതിന് ശേഷം ലണ്ടന്‍ ഹീത്രോയിലേക്ക് മടങ്ങിയതായി ഫ്‌ലൈറ്റ് റഡാറിലെ ഡാറ്റ വ്യക്തമാക്കുന്നു. 'എത്രയും വേഗം യാത്രകള്‍ പുനസ്ഥാപിക്കാന്‍ ഞങ്ങളുടെ ടീമുകള്‍ കഠിനമായി പരിശ്രമിക്കുകയാണ്.' ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. അതേസമയം, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ലുഫ്താന്‍സ വിമാനം ഞായറാഴ്ച ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുപോയെന്ന് ഫ്‌ലൈറ്റ് റഡാര്‍ ട്വന്റിഫോര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതി നല്‍കാതിരുന്നതോടെയാണ് വിമാനം തിരിച്ച് പറന്നത്. LH 752 വിമാനം ഉച്ചയ്ക്ക് 13.05 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ 14:29 ന് പുറപ്പെട്ട സര്‍വീസ് വിമാനം പുലര്‍ച്ചെ 1.20 ന് ഹൈദരാബാദില്‍ എത്തേണ്ടതായിരുന്നുവെന്ന് വെബ്സൈറ്റിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions