പ്രണയം വെളിപ്പെടുത്തി സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിത പങ്കാളി. 'സഖിയോടൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് അനീഷ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ തുഷാരയെ പരിചയപ്പെടുത്തിയത്. 'എസ്‌കലേറ്റര്‍' എന്ന ചിത്രത്തില്‍ തുഷാര അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയ്ക്കും ഏറെ സുപരിചിതയായ തുഷാര.
നടി അഞ്ജലി നായര്‍ ആയിരുന്നു അനീഷിന്റെ മുന്‍ഭാര്യ. ഇരുവരും 9 വര്‍ഷങ്ങള്‍ക്കു മുന്‍പ് വേര്‍പിരിഞ്ഞു. ബാലതാരം ആവണി ഇവരുടെ മകളാണ്. അടുത്തിടെ സൂര്യ ചിത്രം റെട്രോയിലും ആവണി വേഷമിട്ടിരുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന രീതിയില്‍ കരിയര്‍ ആരംഭിച്ച അനീഷ് പിന്നീട് സിനിമാ സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു. മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍, ജാനകി ജാനേ എന്നിവയാണ് അനീഷിന്റെ പ്രധാന ചിത്രങ്ങള്‍.