മലയാളസിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന ഉപാധിയുമായി നിര്‍മാതാക്കള്‍. സിനിമാമേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിര്‍മാതാക്കളുടെ സംഘടന കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം കരാറിന്റെ ഭാഗമായി ഓരോരുത്തരും ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണം.
നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അടക്കം ഇടപെട്ടിരിക്കുന്ന സാഹചര്യത്തില്‍ ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ ഇനി വൈകേണ്ടതില്ല എന്ന തീരുമാനത്തിലാണ് നിര്‍മാതാക്കളുടെ സംഘടന പുതിയ നിര്‍ദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടന മുന്നോട്ടു വച്ചിരിക്കുന്നത്.
പുതിയ നിര്‍ദ്ദേശം സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാര്‍ക്കും ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ പുതിയ നിബന്ധന നടപ്പില്‍ വരുത്താനാണ് ആലോചന. പുതിയ നിര്‍ദ്ദേശത്തില്‍ ജൂണ്‍ 24നകം മറുപടി അറിയിക്കണമെന്ന് നിര്‍മാതാക്കള്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും സംവിധായകരും പല തവണയായി പിടിയിലായിരുന്നു.
സിനിമാ ലൊക്കേഷനുകളിലും ചിത്രീകരണത്തിനും താമസ സ്ഥലങ്ങളിലും ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലമാണ് നല്‍കേണ്ടത്. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതു മൂലമുള്ള ഭവിഷ്യത്തുകള്‍ കൊണ്ട് നിര്‍മാതാവിനുണ്ടാകുന്ന നഷ്ടം പ്രസ്തുത വ്യക്തി നല്‍കേണ്ടി വരും എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ചിത്രത്തില്‍ സഹകരിക്കുന്നവരുമായി ഒപ്പു വയ്ക്കുന്ന വേതന കരാറിന്റെ ഭാഗമായിക്കൂടിയാണ് സത്യവാങ്മൂലം നല്‍കേണ്ടത്.
സത്യവാങ്മൂലം വിഷയം 'അമ്മ'യുടെ യോഗത്തില്‍ ചര്‍ച്ചയാകും. ഞായറാഴ്ച കൊച്ചിയില്‍ വച്ചാണ് 'അമ്മ'യുടെ ജനറല്‍ ബോഡി ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. സംഘടനയിലെ പുതിയ ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുക്കും.
അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവര്‍ കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വച്ചാല്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങുന്നതിനിടെ സംവിധായകര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആലപ്പുഴ ജിംഖാന, ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും അടുത്തിടെ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.