എയര്‍ഇന്ത്യയുടെ വാഗ്ദാനം നിരസിച്ചു: തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധ വിമാനം ഹാങ്ങറിലേക്ക് മാറ്റിയില്ല; സാങ്കേതിക രഹസ്യം പുറത്താകാതിരിക്കാനെന്ന്
സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരാഴ്ചയായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം ഹാങ്ങറിലേക്ക് (അറ്റകുറ്റപണി നടത്തുന്ന കെട്ടിടം) മാറ്റാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് നാവിക സേന. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വലിയ യുദ്ധ വിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത എഫ് 35 ബി വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതാരിക്കാനാകും ബ്രിട്ടീഷ് നാവിക സേന ഈ തീരുമാനത്തിലെത്തിയതെന്നാണ് സൂചന.
വിമാനം പാര്‍ക്കു ചെയ്യാന്‍ എയര്‍ഇന്ത്യ ഹാങ്ങര്‍ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ കാരണമായേക്കുമെന്നതിനാല്‍ ഇതിന് തയ്യാറായില്ല. അവസാന ഘട്ട രിശോധനകള്‍ക്കും അറ്റകുറ്റപണിക്കുമായി മാത്രം വിമാനം ഹാങ്ങറില്‍ കയറ്റൂവെന്നാണ് തീരുമാനം.
ബ്രിട്ടീഷ് നാവിക സേനയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി ഇവിടെ നടന്നില്ലെങ്കില്‍ വിമാനം യുകെയിലേക്ക് കൊണ്ടുപോയേക്കും. യുകെയില്‍ നിന്ന് വിദഗ്ധരെത്തി പരിശോധന നടത്തും. ഇല്ലെങ്കില്‍ ചരക്കുവിമാനത്തെ ആശ്രയിക്കും.
എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധ വിമാനങ്ങളിലൊന്നാണ് യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധ വിമാനമാണ് നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്. ഇസ്രയേലിനും ബ്രിട്ടീഷ് നാവിക സേനയ്ക്കും പുറമേ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ്, യുഎസ് മറീന്‍ കോര്‍ എന്നിവയും നിലയില്‍ എഫ് 35 ഉപയോഗിക്കുന്നുണ്ട്.