വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടന്ന നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വമ്പന്‍ വിജയം. പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചു പിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്.
മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ എം.എല്‍.എ പത്തൊന്‍പതിനായിരത്തിലേറെ വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.
ആര്യാടന്‍ ഷൗക്കത്ത്- 76,493 , എം സ്വരാജ് -65,061, പിവി അന്‍വര്‍- 19,946,
മോഹന്‍ ജോര്‍ജ്- 8,706 എന്നിങ്ങനെയാണ് നേടിയ വോട്ടുകള്‍.
ഒരിടത്തും ലീഡ് ഉയര്‍ത്താതെ എല്‍ഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളി പി വി അന്‍വര്‍ തെളിയിച്ചു . അന്‍വറും ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടിയതോടെ എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ മങ്ങലേറ്റു.
എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
താന്‍ വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെയെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് വോട്ട് പിടിക്കുന്നു എന്നത് അടിസ്ഥാന രഹിതമാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തകള്‍ ശ്രദ്ധിക്കുമ്പോള്‍ കാണുന്നത് അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്നാണ് കാണുന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് അന്‍വര്‍ പറഞ്ഞു.
പി വി അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വോട്ടുകിട്ടില്ലായിരുന്നുവോ എന്ന ചോദ്യത്തിന് അതൊരു ഹൈപ്പോതെറ്റിക്കല്‍ ചോദ്യമല്ലേയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ മറുപടി. അന്‍വര്‍ വോട്ട് പിടിച്ചുവെന്ന് ആര്‍ക്കും കണക്ക് കൂട്ടിയാല്‍ മനസിലാവുമെന്നും അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഫലം കുറച്ചുകൂടി നന്നായേനെ എന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ വാതിലടച്ചിട്ടില്ലെന്നും വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ ആവശ്യമെങ്കില്‍ തുറക്കാമെന്നും പി വി അന്‍വര്‍ വിഷയത്തില്‍ സണ്ണി ജോസഫ് പറഞ്ഞു.
ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ് യുഡിഎഫ് വോട്ടുകള്‍ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. ഈ മത്സരത്തിന്റെ ചിത്രത്തിലും യുഡിഫ് കംഫര്‍ട്ടബിള്‍ മജോരിറ്റിയില്‍ ജയിക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സണ്ണി ജോസഫ് പറഞ്ഞു.
263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടര്‍മാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.