യു.കെ.വാര്‍ത്തകള്‍

യു എസ് ആക്രമണം: റൂട്ടുകള്‍ മാറ്റി എയര്‍ലൈനുകള്‍; വലയുന്നത് പ്രവാസികള്‍

ഇറാന് മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ദുബായിലെക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. ഞായറാഴ്ച ഹീത്രൂവില്‍ നിന്നും പുറപ്പെടാനിരുന്നതും, ഇവിടേക്ക് വരാന്‍ ഇരുന്നതുമായ, ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എല്ലാ ദുബായ്, ദോഹ സര്‍വ്വീസുകളുമാണ് റദ്ദ് ചെയ്തത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെയാണ് വിമാനക്കമ്പനി ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലും അവരുടെ വ്യോമപാത പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി ഹീത്രൂവില്‍ നിന്നും ദുബായിലേക്ക് യാത്ര തിരിച്ച ഒരു ബി എ വിമാനം സൂറിച്ചിലേക്ക് തിരിച്ചു വിടേണ്ടതായി വന്നിരുന്നു. ഇതിനു ശേഷമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് സുരക്ഷ ഉറപ്പാക്കാനാണ് പല ഷെഡ്യൂളുകളും മാറ്റിയതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു.

അതേസമയം, ഗാറ്റ്വിക്ക് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് അവിടെ നിന്നും ദോഹയിലെക്കും ദുബായിലേക്കും ഉള്ള സര്‍വ്വീസുകള്‍ പതിവുപോലെ നടക്കുന്നുണ്ട്.
സുരക്ഷയെ കരുതി വിമാനക്കമ്പനികള്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യുന്നത് പ്രവാസികള്‍ക്കാണ് വലിയ തിരിച്ചടിയാകുന്നത്. ഉറ്റവരെയും ഉടയവരെയും കാണാന്‍ ധൃതിപിടിച്ച് നാട്ടിലെത്താന്‍ ശ്രമിക്കുന്നവര്‍ക്കും, അതുപോലെ, ഒഴിവുകാലം ബന്ധുക്കള്‍ക്കൊപ്പം ചെലവഴിച്ച്, തിരികെ പോകാന്‍ ഒരുങ്ങുന്നവര്‍ക്കുമെല്ലാം ഈ റൂട്ട് മാറ്റം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

അതിനിടെ, പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും രംഗത്ത് വന്നു. സംഘര്‍ഷം കൂടുതല്‍ തീവ്രമായാല്‍, ബ്രിട്ടീഷ് ജനതയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാന്റെ ആണവായുധങ്ങള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് അദ്ദേഹം അമേരിക്കന്‍ ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തു.

  • മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍
  • കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
  • സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍
  • വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്
  • എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!
  • വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
  • ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
  • അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
  • എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions