നാട്ടുവാര്‍ത്തകള്‍

സ്വന്തം ബൂത്തില്‍പ്പോലും ലീഡില്ലാതെ സ്വരാജ്; 'പിണറായിസ'ത്തിനു കനത്ത തിരിച്ചടി

മലപ്പുറം: പത്തു മാസത്തിനപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. മൂന്നാമതും അധികാരത്തിലെത്തി മേധാവിത്തം തുടരാനാണ് പിണറായി വിജയനും സംഘവും കോപ്പുകൂട്ടുന്നത്. സിപിഎമ്മിലും പൊതുജനങ്ങള്‍ക്കിടയിലും താന്‍പോരിമയുമായി മുന്നോട്ടുപോകുന്ന പിണറായിയ്ക്ക് ഉള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.

ഫലം പൂറത്തുവരുമ്പോള്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സംവിധാനവും തമ്പടിച്ചു കിടന്നു കൈമെയ് മറന്നു പ്രവര്‍ത്തിച്ചെങ്കിലും പച്ചത്തൊട്ടില്ല. പിവി അന്‍വറിന്റെ വെല്ലുവിളി ഉണ്ടായിട്ടും പതിനൊന്നായിരത്തിലേറെ വോട്ടുകള്‍ നേടി യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. അന്‍വറിന്റെ ഇരുപതിനായിരത്തിന് അടുത്തുള്ള വോട്ടുകളും ചേര്‍ന്നാല്‍ 'പിണറായിസ'ത്തിനു മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ തിരിച്ചടിയാണ് കിട്ടിയത്. തന്റെ പോരാട്ടം 'പിണറായിസ'ത്തിനു എതിരെ ആയിരുന്നെന്നാണ് അന്‍വറും പറഞ്ഞത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും അവിടുത്തെ ബൂത്തിലും സ്വരാജിന് ലീഡ് നേടാനായില്ല. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 425 വോട്ടിന്റെ ലീഡുണ്ട്. ഇവിടെ സ്വന്തം ബൂത്തില്‍പ്പോലും 40 വോട്ടിനു പിന്നിലായി സ്വരാജ്.

എല്‍ഡിഎഫ് കോട്ടകളിലടക്കം കടന്നുകയറിയ ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യമായി ഒരു സിറ്റിങ് സീറ്റും എല്‍ഡിഎഫ് കൈവിടുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിന് നല്‍കിയ അവേശം ചെറുതായിരുന്നില്ല. എന്നിട്ടും നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്.

ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളില്‍ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആദ്യം യുഡിഎഫ് നേടുന്ന ലീഡ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടിയതെങ്കിലും അത് നടന്നില്ല.

സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കിയിട്ടും തോറ്റത് പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. പ സിറ്റിങ്‌ സീറ്റ് കൈവിട്ടത് വലിയ തിരിച്ചടിയാണ്. ഭരണവിരുദ്ധവികാരമെന്ന പ്രതിപക്ഷ പ്രചാരണം ശരിവെക്കുന്നതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം.

വാല്‍ക്കഷണം
മികച്ച വ്യക്തിപ്രവഹവും നേതൃഗുണവുമുള്ള എം സ്വരാജിനെ നിലമ്പൂരിറക്കി പരാജയപ്പെടുത്തിയത് പിണറായിയുടെ തന്ത്രമാണെന്നും അണിയറ സംസാരമുണ്ട്. മരുമകനുള്ള വെല്ലുവിളി ഇതോടെ തീര്‍ന്നുകിട്ടി. കാരണം അഞ്ചുവര്‍ഷത്തിനിടെയുള്ള സ്വരാജിന്റെ തുടരെ രണ്ടാം തോല്‍വിയാണിത്. വിജയിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായ മണ്ഡലത്തില്‍ സ്വരാജിനെ എത്തിച്ചത് വലിയ തന്ത്രമായിരുന്നെന്നും പറയപ്പെടുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions