യു.കെ.വാര്‍ത്തകള്‍

സമ്പന്ന വിദേശികള്‍ക്കു ബ്രിട്ടാനിയ കാര്‍ഡ്; 10വര്‍ഷ താമസ പെര്‍മിറ്റ്, റിഫോം യുകെയുടെ നിലപാടില്‍ വിമര്‍ശനം

സമ്പന്ന വിദേശികളേയും തിരിച്ചുവരുന്ന ബ്രിട്ടീഷ് പ്രവാസികളേയും ലക്ഷ്യമിട്ടുള്ള ബ്രിട്ടാനിയ കാര്‍ഡ് അവതരിപ്പിക്കാന്‍ റിഫോം യുകെ. വ്യക്തികള്‍ക്ക് പത്തുവര്‍ഷത്തെ താമസ പെര്‍മിറ്റ് ലഭിക്കും. യുകെയില്‍ താമസിക്കുന്ന സമയം വിദേശ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ഇവര്‍ക്ക് ഇന്‍ഹെറിറ്റെന്‍സ് നികുതിയും വേണ്ട. ഒറ്റതവണയായി 250000 പൗണ്ട് പേയ്‌മെന്റായി നല്‍കണം. ഇത്തരത്തില്‍ ലഭിക്കുന്ന പണം യുകെയില്‍ ഏറ്റവും ശമ്പളം കുറവ് ലഭിക്കുന്ന പത്തുശതമാനം തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കുമെന്നാണ് ഫരാഗെയുടെ പ്രഖ്യാപനം.

പാര്‍ട്ടി ഇതു ഈ ആഴ്ച അവസാനം മുന്നോട്ട് വയ്ക്കും. ശമ്പളം കുറഞ്ഞ തൊഴിലാളികള്‍ക്ക് 600 മുതല്‍ ആയിരം പൗണ്ടുവരെ വാര്‍ഷിക രഹിത പെയ്‌മെന്റായി പണം നല്‍കുമെന്നും റീഫോം യുകെ പറയുന്നു. ഈ പേയ്‌മെന്റുകള്‍ എച്ച്എംആര്‍സി കൈകാര്യം ചെയ്യും. ഇതു ഗോള്‍ഡന്‍ വിസയല്ല, സമ്പന്നര്‍ക്ക് ബ്രിട്ടീഷ് സമൂഹത്തെ ഉടമ്പടിയൂടെ പിന്തുണയ്ക്കുന്നതിനുള്ള വഴിയെന്നും റിഫോം യുകെ പറഞ്ഞു.

എന്നാല്‍ രാജ്യത്ത് രണ്ടു വ്യത്യസ്ത രീതുകള്‍ കൊണ്ടുവരും. സാധാരണ പൗരന്മാര്‍ പൂര്‍ണ്ണ നികുതി നിയമം പാലിക്കുമ്പോള്‍ സമ്പന്നരായവരോട് വേര്‍തിരിവ് കാണിക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.എന്നാല്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇതു ഉപകാരമാകുമെന്നാണ് റിഫോം യുകെ അവകാശപ്പെടുന്നത്.

  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions