സിനിമ

'തഗ് ലൈഫി'ന്റെ പരാജയത്തില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് മണിരത്‌നം

കമല്‍ ഹാസനും മണിരത്‌നവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണുണ്ടായത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. നായകന്‍ പോലെ ഒരു സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷച്ചെന്നും അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാന്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഒരഭിമുഖത്തില്‍ മണിരത്‌നം പറഞ്ഞു.

'നായകന്‍ പോലുള്ള മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ആ തരത്തിലുള്ള സിനിമ വീണ്ടും ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. അമിത പ്രതീക്ഷയേക്കാള്‍, അത് മറ്റൊരു അനാവശ്യ പ്രതീക്ഷ നല്‍കിയെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ നല്‍കിയതില്‍ നിന്ന് വളരെ വ്യത്യസ്തമായ എന്തോ ഒന്ന് ആയിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. അത് ഒരു തെറ്റിദ്ധാരണയായി മാറി', മണിരത്‌നം പറഞ്ഞു. 200 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ദിനം ചിത്രം 15.5 കോടി നേടിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നെഗറ്റീവ് റിവ്യൂസ് മൂലം സിനിമയ്ക്ക് കുതിപ്പുണ്ടാക്കാന്‍ സാധിച്ചില്ല. ഇത് കമല്‍ ഹാസന്റെ തന്നെ സിനിമയായ ഇന്ത്യന്‍ 2 , സൂര്യയുടെ കങ്കുവ, ഗെയിം ചേഞ്ചര്‍ എന്നീ സിനിമകളേക്കാള്‍ താഴെയാണ്. സിനിമയുടെ പരാജയത്തെത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകള്‍.

അതേസമയം, നെറ്റ്ഫ്ലിക്സുമായി സിനിമ ഒപ്പുവെച്ച 130 കോടി രൂപയുടെ ഒടിടി കരാര്‍ പുനഃരവലോകനത്തിന് വിധേയമാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കരാര്‍ തുകയില്‍ 25 ശതമാനത്തോളം കുറവ് വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിയേറ്റര്‍ റണ്ണിന് ശേഷം 28 ദിവസങ്ങള്‍ കഴിഞ്ഞാണ് സിനിമ ഒടിടി റിലീസായി എത്തുന്നത്, എന്നാല്‍ തഗ് ലൈഫ് നേരത്തെ ഒടിടിയില്‍ എത്തുമെന്നും സൂചനയുണ്ട്.

  • മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ; ശ്രീനിവാസന് വിട
  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions