കൊല്ലം: കുളത്തൂപ്പുഴയില്‍ പതിനാല് വയസുകാരിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയായ സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശിയായ 19 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണു ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്.
പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ മാതാവിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടിയുമായി പോലീസും ശിശുക്ഷേമ സമിതിയും സംസാരിച്ചതോടെയാണ് പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്.