യു.കെ.വാര്‍ത്തകള്‍

ഏഴുവയസുള്ള മലയാളി ബാലന്‍ യുകെ യില്‍ പനി ബാധിച്ചു മരിച്ചു; വേദനയോടെ മലയാളി സമൂഹം

യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി ഏഴുവയ്സുകാരന്റെ വിയോഗം. ഏഴുവയസുള്ള മലയാളി ബാലന്‍ ആണ് പനി ബാധിച്ചു മരിച്ചത്. ആലപ്പുഴ സ്വദേശികളുടെ മകനായ റൂഫസ് കുര്യന്‍ (7) ആണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞത്. ഈ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നു.

തുടര്‍ന്ന് പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരക്ക് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ ആശുപത്രിയിലെത്തി പത്തു മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.

കുര്യന്‍ വര്‍ഗീസും ഷിജി തോമസും ആണ് റൂഫ്‌സിന്റെ മാതാപിതാക്കള്‍. ഏക സഹോദരന്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫില്‍ നിന്നും ഒന്നരവര്‍ഷം മുമ്പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. സംസ്‌കാരം പിന്നീട്.

  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions