യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ഇന്ത്യന്‍ വംശജയായ മൂന്ന് വയസുകാരിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ജീന്‍ തെറാപ്പി

ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലായി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജയായ മൂന്ന് വയസ്സുകാരി ജീന്‍ തെറാപ്പിക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. ജീവനു ഭീഷണിയായേക്കാവുന്ന, പരമ്പരാഗത തകരാറുകള്‍ പരിഹരിക്കുന്നതിനാണ് ഈ ചികിത്സ. പടിഞ്ഞാറന്‍ ലണ്ടനിലെ ഹായെസിലുള്ള ഗുര്‍മീത് കൗര്‍ എന്ന മൂന്ന് വയസ്സുകാരിയാണ് അരോമാറ്റിക് 1 അമിനോ ആസിഡ് ഡീകാര്‍ബോക്സിലേസ് (എ എ ഡി സി) കുറവിനുള്ള ചികിത്സയ്ക്ക് വിധേയായത്. കുട്ടികളുടെ ശാരീരികവും, മാനസികവും, പെരുമാറ്റപരവുമായ വികാസത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു അവസ്ഥയാണിത്.

എ എ ഡി സി അവസ്ഥയുള്ള കുട്ടികള്‍ക്ക് ശരീരത്തിന്റെ അടിസ്ഥാന നിയന്ത്രണങ്ങള്‍ പോലും നഷ്ടമായേക്കാം. തലയുടെ ചലനം, രക്ത സമ്മര്‍ദ്ദ നിയന്ത്രണം, ഹൃദയമിടിപ്പ് നിരക്ക് എന്നിവയെയൊക്കെ ഇത് ബാധിക്കും. വെറും ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് ഗുര്‍മീതിന് ഈ അവസ്ഥയുണ്ടെന്ന് കണ്ടെത്തിയത്. ഇത് കുട്ടിയുടെ കുടുംബത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

എന്നാല്‍, 2024 ഫെബ്രുവരിയില്‍ ഉപ്സ്റ്റസ എന്നറിയപ്പെടുന്ന ജീന്‍ തെറാപ്പിക്ക് ശേഷം ഈ കുട്ടിയുടെ നിലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions