സിനിമ

'ചുരുളി'യ്ക്കായി ഞാന്‍ ഒപ്പിട്ട കരാര്‍ കൂടെ പുറത്ത് വിടണം; ലിജോയ്ക്ക് മറുപടിയുമായി ജോജു ജോര്‍ജ്

ചുരുളി സിനിമാ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. സിനിമയ്‌ക്കോ കഥാപാത്രത്തിനോ താന്‍ എതിരല്ല എന്നും ഫെസ്റ്റിവലിന് വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും ജോജു പറഞ്ഞു. ലിജോ ജോസ് പുറത്തു വിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തു വിടണമെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'സിനിമ ഫെസ്റ്റിവലിന് വേണ്ടി എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തില്‍ അഭിനയിച്ചത്. ഒടിടിയില്‍ തെറി വേര്‍ഷന്‍ വന്നു. ഐഎഫ്എഫ് കെയില്‍ തെറിയില്ലാതെ വേര്‍ഷന്‍ വന്നു. പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ ഇവര്‍ തെറി വേര്‍ഷന്‍ ഒടിടിയ്ക്ക് കൊടുത്തു' എന്നും ജോജു ആരോപിച്ചു.

എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ചുരുളി റിലീസാകുന്നതെന്നും ജോജു പറയുന്നു. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇതാണ്. എന്റെ തെറിവച്ചിട്ടാണ് തെറി മാര്‍ക്കറ്റ് ചെയ്തതെന്നും ജോജു പറയുന്നു.

'കുടുംബത്തെ ബാധിച്ചതു കൊണ്ടാണ് അഭിമുഖത്തില്‍ സംസാരിച്ചത്. ഇന്ന് രാവിലെ ലിജോ പോസ്റ്റ് ഇട്ടു. എന്നാല്‍ ഈ നിമിഷം വരെ എന്നോട് ആരും വിളിച്ച് ചോദിച്ചിട്ടില്ല. എന്റെ മകള്‍ സ്‌കൂളില്‍ പോയ ആദ്യത്തെ ദിവസം കൂടെ പഠിക്കുന്ന കുട്ടി കാണിച്ചു കൊടുത്തത് ഞാന്‍ വിളിക്കുന്ന തെറിയുടെ ട്രോള്‍. അപ്പ ഈ സിനിമ അഭിനയിക്കരുതായിരുന്നു എന്ന് മകള്‍ പറഞ്ഞു. ലിജോ എന്ന കലാകാരനെയോ സിനിമയെയോ തള്ളിപ്പറഞ്ഞിട്ടില്ല. ലിജോ പുറത്ത് വിട്ട തുണ്ട് കടലാസിന്റെ കൂടെ ഞാന്‍ ഒപ്പിട്ട കരാര്‍ കൂടെ പുറത്ത് വിടണം'' എന്നും ജോജു പറയുന്നു.

പ്രതിഫലം തന്റെ വിഷയമല്ല. വ്യക്തി ജീവിതത്തെ ബാധിച്ചു. കുടുംബത്തെ പോലും ബാധിച്ചു. അതിനാലാണ് പറഞ്ഞത്.മകളില്‍ നിന്നും കേട്ട സങ്കടകരമായ കാര്യമാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ കാരണമായത്. ഫെസ്റ്റിവലിന് വേണ്ടി നിര്‍മ്മിക്കുന്ന സിനിമ എന്നാണ് പറഞ്ഞത്. എനിക്കെതിരെ കേസ് വന്നപ്പോള്‍ പോലും ആരും വിളിച്ചില്ല. ലിജോ പോലും വിളിച്ചില്ലെന്നും ജോജു ജോര്‍ജ് പറയുന്നു.
പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് പൈസ കിട്ടാത്തതിനാല്‍. എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ കരാര്‍ പുറത്ത് വിടണമെന്നും ജോജു പറഞ്ഞു. മൂന്ന് ദിവസമല്ല ഷൂട്ടിങ് ഉണ്ടായിരുന്നതെന്നും ജോജു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions