യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ കറുത്ത വംശജയായ 15കാരിയെ വസ്ത്രം അഴിച്ചു പരിശോധിച്ച പൊലീസുകാരെ പിരിച്ചുവിട്ടു

കഞ്ചാവ് കൈവശം വച്ചതായുള്ള സംശയത്തിന്റെ പേരും പറഞ്ഞു കറുത്തവംശജയായ 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ച രണ്ട് മെറ്റ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ മോശം പെരുമാറ്റം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി.

2020 -ല്‍ ഈസ്റ്റ് ലണ്ടനിലെ ഹാക്ക്നിയിലെ ഒരു സ്കൂളില്‍ ആണ് സംഭവം നടന്നത്. കറുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയെ പിസിമാരായ ക്രിസ്റ്റീന ലിംഗെ, വിക്ടോറിയ വ്രേ, റാഫാല്‍ ഷ്മിഡിന്‍സ്കി എന്നിവര്‍ ആയിരുന്നു വസ്ത്രമഴിച്ച് പരിശോധിച്ചത്.

2022-ല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്, സ്കോട്ട്ലന്‍ഡ് യാര്‍ഡ് ക്ഷമാപണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണര്‍ ഡാം റേച്ചല്‍ ഡി സൂസ ഈ കേസിനെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. പെണ്‍കുട്ടി കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന് പിസിമാരായ ലിംഗെ, വ്രേ, ഷ്മിഡിന്‍സ്കി എന്നിവര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.

പക്ഷേ അവരുടെ ബാഗുകളിലോ പുറം വസ്ത്രങ്ങളിലോ മയക്കുമരുന്ന് കണ്ടെത്തിയില്ലെന്ന് പോലീസ് വാച്ച്ഡോഗ് പിന്നീട് കണ്ടെത്തി. ഗുരുതരമായ കുറ്റം ചെയ്തതായി കണ്ടെത്തിയ രണ്ടുപേരെ പിരിച്ചുവിടുകയും ഒരാളെ താക്കീത് നല്‍കുകയും ആണ് ചെയ്തത്. 2022ല്‍ ഈ സംഭവം പുറത്തറിഞ്ഞപ്പോള്‍ കടുത്ത പ്രതിഷേധങ്ങള്‍ ആണ് രാജ്യത്തു ഉയര്‍ന്നത്. കുട്ടിയോട് വംശീയമായി പെരുമാറിയതായുള്ള ആരോപണം ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നു വന്നിരുന്നു.

  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions