യു.കെ.വാര്‍ത്തകള്‍

ബെനഫിറ്റ് നയത്തിനെതിരെ പ്രതിഷേധം: വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങി പ്രധാനമന്ത്രി

എന്തുവന്നാലും ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മനംമാറ്റം. ലേബര്‍ എംപിമാരില്‍ നിന്നും വിമതനീക്കം ശക്തമാകുകയും, പദ്ധതികള്‍ വോട്ടിനിടുമ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്നും ഉറപ്പായതോടെയാണ് കീര്‍ സ്റ്റാര്‍മറുടെ കീഴടങ്ങല്‍.

അടുത്ത ആഴ്ച പാര്‍ലമെന്റില്‍ വിഷയം വോട്ട് ചെയ്യുമ്പോള്‍ തോല്‍വി ഉറപ്പായതോടെയാണ് പ്രധാനമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ഇതോടെ 5 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള നീക്കങ്ങള്‍ പാതിയിലാണ്. നേരത്തെ പ്രതീക്ഷിച്ചതിലും കുറച്ച് പണം മാത്രമാണ് ലാഭിക്കുന്നതെന്നതിനാല്‍, ഓട്ടം ബജറ്റില്‍ കൂടുതല്‍ ടാക്‌സ് റെയ്ഡിനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഇളവുകള്‍ നല്‍കാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചതോടെ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റുകളിലെ പരിഷ്‌കാരങ്ങളില്‍ വെള്ളം ചേര്‍ക്കുമെന്നാണ് വ്യക്തമാകുന്നത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് തുണി കഴുകാനോ, വസ്ത്രം മാറ്റാനോ പോലും സാധിക്കാതത് അവസ്ഥയിലേക്ക് എത്തിക്കുമായിരുന്ന അവസ്ഥയാണ് ഇതോടെ വഴിമാറിയത്. എന്തായാലും ഈ വീട്ടുവീഴ്ചകള്‍ ശക്തമായ 126 വിമതരുടെ വോട്ട് പെട്ടിയില്‍ വീഴ്ത്താന്‍ സഹായിക്കുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ.

പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് കീഴടങ്ങല്‍. വിമതരെ അദ്ദേഹം നേരിട്ട് വിളിച്ച് സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകുന്നേരത്തോടെ ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ വോട്ടിംഗ് പിന്‍വലിക്കാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് അവസ്ഥയെന്ന് സ്രോതസ്സുകള്‍ പറയുന്നു.

ബെനഫിറ്റുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തില്‍ ഒരു മന്ത്രി രാജിവച്ചിരുന്നു. മറ്റു പലരും പ്രതിഷേധവുമായി രംഗത്തും വന്നു. വോട്ടെടുപ്പ് നീട്ടിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കീര്‍ സ്റ്റാര്‍മര്‍ ഇതു നിഷേധിച്ചിരുന്നു. ജൂലൈ 1ന് തന്നെ വോട്ടെടുപ്പ് നടക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ക്ഷേമ പെന്‍ഷനുകള്‍ അലസന്മാരാക്കുന്നുവെന്ന വാദം നിലവില്‍ നിലനില്‍ക്കുന്നുണ്ട്. പലരും ജോലി ചെയ്യുന്നില്ലെന്നും ഉത്പാദന ക്ഷമത കുറയുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രിയും ചാന്‍സലറും വ്യക്തമാക്കുന്നു. വോട്ടിംഗില്‍ പരാജയപ്പെടുന്നത് ഗവണ്‍മെന്റിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് റേച്ചല്‍ റീവ്‌സ് ബാക്ക്‌ബെഞ്ചുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

5 ബില്ല്യണ്‍ പൗണ്ട് വെല്‍ഫെയര്‍ ചെലവ് ഇനത്തില്‍ കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും ബില്ലുകള്‍ മറുഭാഗത്ത് വര്‍ദ്ധിക്കുകയാണ്. ഇതോടെ ബുക്ക് ബാലന്‍സ് ചെയ്യാന്‍ ഓട്ടം ബജറ്റില്‍ റീവ്‌സിന് നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നു.

  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions