യു.കെ.വാര്‍ത്തകള്‍

റെന്റേഴ്‌സ് റിഫോം ബില്‍ നിലവില്‍ വരാന്‍ സമയമെടുക്കും; മടിച്ച് ലേബറും

യുകെയില്‍ വാടകയ്ക്ക് കഴിയുന്നവര്‍ക്ക് ആശ്വാസം പകരാന്‍ തയ്യാറാക്കിയ റെന്റേഴ്‌സ് റിഫോം ബില്‍ വരാന്‍ സമയമെടുക്കും. ഇത് അടുത്തൊന്നും നടപ്പിലാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ മോശം അവസ്ഥകളില്‍ ഉയര്‍ന്ന വാടക നിരക്ക് നല്‍കി ജീവിക്കേണ്ടി വരുന്ന വാടകക്കാര്‍ക്ക് തങ്ങളുടെ ദുരിത ജീവിതം തുടരേണ്ടിവരും.

അകാരണമായി വാടക്കാരെ പുറത്താക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ പല പുതിയ നിയമങ്ങളും ഇതോടെ ഫ്രീസറിലായി. പാര്‍ലമെന്റില്‍ നേരിടുന്ന കാലതാമസങ്ങള്‍ മൂലം ബില്‍ ഓട്ടം സീസണില്‍ നിലവില്‍ വരാനുള്ള സാധ്യതയില്ലെന്നതാണ് അവസ്ഥ.

അകാരണമായി പുറത്താക്കാന്‍ ഉപയോഗിക്കുന്ന സെക്ഷന്‍ 21 നിരോധിക്കാനുള്ള നടപടി ഉള്‍പ്പെടെ ഇതോടെ വൈകുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വാടകക്കാരെ പുറത്താക്കാന്‍ മനഃപ്പൂര്‍വ്വം വാടക വര്‍ദ്ധിപ്പിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ കള്ളക്കളിയ്ക്കും ഈ ബില്‍ അന്ത്യം കുറിയ്‌ക്കേണ്ടതാണ്.

കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് വന്നതോടെ മാറ്റിവെച്ച ബില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ലേബര്‍ ഗവണ്‍മെന്റ് ആവേശം കാണിക്കുന്നില്ല. 2026 വരെയെങ്കിലും ബില്‍ നിലവില്‍ വരാന്‍ സാധ്യതയില്ലെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്.

അധികാരത്തിലെത്തിയാല്‍ ഉടന്‍ റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത ഗവണ്‍മെന്റാണ് ഇപ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ ചൂണ്ടിക്കാണിക്കുന്നു.

  • സിഎംആര്‍എല്‍ -എക്സാലോജിക് കേസില്‍ ഇ ഡി നടപടി തുടരാം; അപ്പീല്‍ തള്ളി ഹൈക്കോടതി
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions