യു.കെ.വാര്‍ത്തകള്‍

നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 'ചിരിക്കുന്ന കൊലയാളി' കുറ്റക്കാരന്‍



യുകെയില്‍ നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ചിരിക്കുന്ന കൊലയാളി എന്ന് അറിയപ്പെടുന്ന ഹബീബുര്‍ മാനിനെ (26) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാര്യ കുല്‍സുമ അക്തറിനെ (27)യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്‌നാപ്ചാറ്റില്‍ നിന്ന് കുല്‍സുമയുടെ ലൊക്കേഷന്‍ മനസിലാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്.

നടു റോഡില്‍ വച്ച് പ്രതി ഭാര്യയെ 25 തവണ കുത്തി. അതിന് ശേഷം കഴുത്തറത്ത് മരണം ഉറപ്പാക്കി. രക്ഷപ്പെടാനായി പ്രതി ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ചുമാസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഭാര്യ മേക്ക് അപ്പ് ധരിക്കുന്നതിനെ പ്രതി എതിര്‍ത്തിരുന്നു. ചായ കുടിക്കുന്നതില്‍ നിന്ന് വിലക്കുകയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നിരന്തരമായി പരിശോധിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭാര്യയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്. വിധി കേട്ട പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു.

ബംഗ്ലാദേശില്‍ വച്ച് വിവാഹിതരായ ഇരുവരും 2022 ലാണ് യുകെയിലെത്തിയത്. തുടര്‍ന്ന് വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. 2023 നവംബറോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. കിഴക്കന്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റ് സ്വദേശിയായ ഹബീബുര്‍ മാസം ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇയാള്‍ യൂട്യൂബില്‍ യാത്രകളുടെ വ്‌ലോഗുകള്‍ ചെയ്തിരുന്നു.

  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions