സ്വകാര്യനിമിഷങ്ങള്‍ ഓണ്‍ലൈനില്‍, കാണാന്‍ 2000 രൂപ വരെ; ദമ്പതികള്‍ അറസ്റ്റില്‍
പണം സമ്പാദിക്കാനായി മൊബൈല്‍ ആപ്പില്‍ സ്വകാര്യ നിമിഷങ്ങള്‍ ലൈവ് സ്ട്രീം ചെയ്ത ദമ്പതികള്‍ അറസ്റ്റിലായി. പണം നല്‍കുന്ന ഉപയോക്താക്കളുമായി ദമ്പതികള്‍ ആപ്പിലെ ആക്സസ് ലിങ്കുകള്‍ പങ്കിട്ടാണ് സ്വകാര്യനിമിഷങ്ങള്‍ കാണിച്ചിരുന്നത്. കാര്‍ ഡ്രൈവറായ 41 കാരനും 37 കാരിയുമായ ഭാര്യയുമാണ് അറസ്റ്റിലായത്. ഐഡന്റിറ്റി മറയ്ക്കാന്‍ ഇവര്‍ മാസ്‌ക് ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് മാസമായി ദമ്പതികള്‍ ഇത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ആംബര്‍പേട്ടിലാണ് ദമ്പതികള്‍ താമസിക്കുന്നത്. ജൂണ്‍ 17 ന് ഉച്ചകഴിഞ്ഞ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടാസ്‌ക് ഫോഴ്സ് സംഘവും ആംബര്‍പേട്ട് പൊലീസും ദമ്പതികളുടെ വീട് റെയ്ഡ് ചെയ്തു.
ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കയറി. പരിസരം മുഴുവന്‍ ശീലകള്‍ കൊണ്ട് മൂടിയിരുന്നു. ഓണ്‍ലൈന്‍ സെഷന്‍ ആരംഭിക്കാന്‍ പോകുന്നതിനിടെയാണ് സംഘം അവരെ പിടികൂടിയത്. പിടിയിലായ സമയത്ത് ഇരുവരും അര്‍ധനഗ്‌നരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നാല് മൊബൈല്‍ ഫോണുകള്‍, രണ്ട് ട്രൈപോഡുകള്‍, പണമടയ്ക്കല്‍ വിവരങ്ങള്‍ അടങ്ങിയ രണ്ട് നോട്ട്ബുക്കുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കാഴ്ചക്കാരില്‍ നിന്ന് 500 മുതല്‍ 2,000 രൂപ വരെ ഈടാക്കിയിരുന്നു.