സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍' എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം അഭിനയ നായിക. 'പണി' എന്ന ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ നായികയായാണ് അഭിനയ അവസാനം എത്തിയത്.
വിവാഹശേഷം അഭിനയ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഒറ്റക്കൊമ്പന്‍. ലാല്‍, ഇന്ദ്രജിത് , ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്സ്, കബീര്‍ ദുഹാന്‍ സിംഗ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്ന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
വലിയ മുതല്‍മുടക്കില്‍ മാസ് ആക്ഷന്‍ ചിത്രമായാണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്. രചന - ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം - ഷാജികുമാര്‍, സംഗീതം - ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍, എഡിറ്റിംഗ്- ഷഫീഖ് വി ബി.