സിനിമ

ചുരുളി സിനിമ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ജോജു ജോര്‍ജിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ട കുറിപ്പാണ് ലിജോ പിന്‍വലിച്ചത്. ചുരുളി സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് അഞ്ചു ലക്ഷത്തിലധികം പ്രതിഫലം നല്‍കിയിട്ടുണ്ട് എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

ചിത്രത്തില്‍ വേഷമിട്ടതിന് പ്രതിഫലം ലഭിച്ചില്ല എന്ന ജോജുവിന്റെ ആരോപണത്തിന് മറുപടിയായാണ് ലിജോ നേരത്തേ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. ജോജുവിന് കൃത്യമായി പ്രതിഫലം നല്‍കിയതാണെന്ന് പറയുകയും ജോജുവിന് പണം നല്‍കിയതിന്റെ രേഖയും ലിജോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

'പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍. Nb : streaming on sony liv. ഒരവസരമുണ്ടായാല്‍ ഉറപ്പായും സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു.' എന്നാണ് ലിജോ ജോസ് കുറിച്ചത്.

ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നും എന്നാല്‍ തെറിയുള്ള പതിപ്പാണ് റിലീസ് ചെയ്തെന്നുമാണ് ജോജു നേരത്തെ പറഞ്ഞത്. തനിക്ക് അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല എന്നും നടന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ പറഞ്ഞിരുന്നു. ലിജോയുടെ പോസ്റ്റിനു മറുപടിയായി തുണ്ടു കടലാസ് അല്ലാതെ എഗ്രിമെന്റ് പുറത്തു വിടണമെന്ന് ജോജു പറഞ്ഞിരുന്നു.

  • മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ; ശ്രീനിവാസന് വിട
  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions