എയര്‍ഇന്ത്യ വിമാനത്തിന്റെ അപകട കാരണത്തില്‍ ദുരൂഹത തുടരുന്നു; അട്ടിമറി സാധ്യതയും പരിശോധിക്കുന്നു
ആഴ്ചകള്‍ കഴിഞ്ഞിട്ടും എയര്‍ഇന്ത്യ വിമാനത്തിന്റെ അപകട കാരണത്തില്‍ ദുരൂഹത തുടരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനത്തിന്റെ അപകടത്തില്‍ അട്ടിമറി നടന്നോ എന്ന പരിശോധനയിലാണ് വിദഗ്ധര്‍. വിമാനത്തിന് പറന്നുപൊങ്ങാന്‍ സാധിക്കാതെ പോയതാണ് അന്വേഷിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന 53 ബ്രിട്ടീഷുകാരുള്‍പ്പെടെ 241 പേരടക്കം 260 പേരുടെ ജീവനുകളാണ് നഷ്ടമായത്. വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം താഴെക്കു പതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. 40 കാരനായ വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയെങ്കിലും വിവര ശേഖരണം പൂര്‍ത്തിയാക്കാനായിട്ടില്ല. ബ്ലാക്ക്‌ബോക്‌സിനും കേടുപാടുണ്ടായിട്ടുണ്ട്.
ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഇന്ത്യയുടെ എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി മന്ത്രി വ്യക്തമാക്കി. അട്ടിമറി സാധ്യതകളെ കുറിച്ച് ആദ്യം ആരോപണം ഉയര്‍ന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതായി പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. വിമാനത്തിന്റ രണ്ട് എഞ്ചിനുകളും പ്രവര്‍ത്തിക്കാതിരിക്കുന്നത് അപൂര്‍വ്വമാണ്.