പാര്‍വതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും ഇതാദ്യമായി ഒരുമിക്കുന്നു. രത്തിന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രമായാണ് രത്തിന മൂന്നാമത്തെ സംവിധാന സംരംഭം ഒരുക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കും. പാര്‍വതിയുടെയും ഐശ്വര്യലക്ഷ്മിയുടെയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവും.
മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ പുഴു എന്ന ചിത്രത്തിലൂടെയാണ് രത്തിന സംവിധായികയാവുന്നത്. മമ്മൂട്ടിയുടെയും പാര്‍വതി തിരുവോത്തിന്റെയും മികച്ച പ്രകടനം കൊണ്ട് ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ആയിരുന്നു പുഴു.
നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി റിലീസിന് ഒരുങ്ങുകയാണ്.
രണ്ട് പൊലീസുകാരുടെ ജീവിതം പറയുന്ന ചിത്രത്തിന് ഷാജി മാറാട് രചന നിര്‍വഹിക്കുന്നു. ആന്‍ ആഗസ്റ്റിന്‍, ആത്മീയ രാജന്‍, സണ്ണിവയ്‌ന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരോടൊപ്പം പ്രമുഖ കന്നട നടന്‍ അച്യുത് കുമാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് റിലീസായാണ് പാതിരാത്രി ഒരുങ്ങുന്നത്.