യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും ഭൂരിപക്ഷം സ്ത്രീകളും പുരുഷന്‍മാരുടെ അതിക്രമങ്ങളും അപമാനങ്ങളും നേരിടുന്നു

വികസിത രാജ്യമെന്നും പരിഷ്കൃത സമൂഹമെന്നും മേനി നടിക്കുമ്പോളും യുകെയില്‍ സ്ത്രീകള്‍ വലിയ തോതില്‍ അതിക്രമങ്ങളും, അപമാനങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ട്. അതിക്രമങ്ങളും, അപമാനങ്ങളും ഗുരുതര പ്രശ്‌നമാണെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഭൂരിപക്ഷം സ്ത്രീകളും ചൂണ്ടിക്കാണിച്ചു

സ്വയം അതിക്രമങ്ങള്‍ക്ക് ഇരകളാകുകയോ, ഇത്തരം അനുഭവം നേരിട്ടവരെ അറിയുകയോ ചെയ്യാമെന്നാണ് ഒരു സര്‍വെയില്‍ സ്ത്രീകള്‍ വെളിപ്പെടുത്തിയത്‌. പുരുഷന്‍മാരുടെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങള്‍ തടയാന്‍ പോലീസിനെയോ, ഗവണ്‍മെന്റിനെയോ വിശ്വസിക്കുന്നില്ലെന്നും സര്‍വെയില്‍ സ്ത്രീകള്‍ വ്യക്തമാക്കുന്നു.

ഈ പ്രശ്‌നം അനുദിനം കൂടുതല്‍ മോശമായി വരികയാണെന്നാണ് സ്ത്രീകള്‍ ചൂണ്ടിക്കാണിച്ചത്. പോലീസ് മേധാവികള്‍ക്കും, ക്രൈം കമ്മീഷണര്‍മാര്‍ക്കും സമര്‍പ്പിച്ച സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 16ന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കിടയിലാണ് സെന്‍സിറ്റി സര്‍വ്വെ സംഘടിപ്പിച്ചത്.

വന്‍തോതിലുള്ള, ഗുരുതരമായ ലൈംഗിക അതിക്രമങ്ങളും, അപമാനങ്ങളും നിയന്ത്രിക്കാന്‍ നിയമപാലകരും, ഗവണ്‍മെന്റും ശ്രമിച്ച് വരികയാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഇത്തരം അതിക്രമങ്ങള്‍ നേരിടുകയോ, നേരിട്ടവരെ അറിയുകയോ ചെയ്യാമെന്ന് 69 ശതമാനം സ്ത്രീകള്‍ സര്‍വ്വെയില്‍ രേഖപ്പെടുത്തിയത് ഈ ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്.

55 വയസിന് മുകളിലുള്ള സ്ത്രീകളില്‍ 55 ശതമാനം ഇക്കാര്യം രേഖപ്പെടുത്തിയപ്പോള്‍, 16-34 പ്രായവിഭാഗത്തിലും, 25-54 പ്രായവിഭാഗത്തിലും 74 ശതമാനം പേരാണ് ഈ അവസ്ഥ വെളിപ്പെടുത്തിയത്. അതിക്രമങ്ങളും, അപമാനങ്ങളും ഗുരുതര പ്രശ്‌നമാണെന്ന് നാലിലൊന്ന് സ്ത്രീകളും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് കൂടുതലായെന്ന് 42 ശതമാനം പേര്‍ അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ പോലീസും പരാജയപ്പെടുകയാണ്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions