അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹി -വിയന്ന എയര്‍ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തിലേക്ക് നീങ്ങിയത്. ഉയര്‍ന്ന് പൊങ്ങിയ ശേഷം വിമാനം 900 അടിയിലേക്ക് വീണു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറന്നു. അന്വേഷണ വിധമായി പൈലറ്റുമാരെ മാറ്റി നിര്‍ത്തിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ 14 നാണ് സംഭവം നടന്നത്. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി - വിയന്ന വിമാനം അപകടത്തില്‍ പെട്ടത്. മറ്റൊരു ബോയിംഗ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനത്തിന്റെ അപകടത്തില്‍ അട്ടിമറി നടന്നോ എന്ന പരിശോധനയിലാണ് വിദഗ്ധര്‍. വിമാനത്തിന് പറന്നുപൊങ്ങാന്‍ സാധിക്കാതെ പോയതാണ് അന്വേഷിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന 53 ബ്രിട്ടീഷുകാരുള്‍പ്പെടെ 241 പേരടക്കം 260 പേരുടെ ജീവനുകളാണ് നഷ്ടമായത്. വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം താഴെക്കു പതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. 40 കാരനായ വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയെങ്കിലും വിവര ശേഖരണം പൂര്‍ത്തിയാക്കാനായിട്ടില്ല. ബ്ലാക്ക്‌ബോക്‌സിനും കേടുപാടുണ്ടായിട്ടുണ്ട്.