നാട്ടുവാര്‍ത്തകള്‍

യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റഞ്ഞൂര്‍ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ : സംഗീതജ്ഞനും വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകനും സ്കൂള്‍ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റില്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂര്‍ ഗവ.സ്കൂള്‍ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.

ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്. 2022 മുതല്‍ 2024 വരെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂര്‍ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു.

തൃശൂര്‍ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാന്‍ഡിന്റെ അമരക്കാരനാണ്. ഭാര്യ: പാര്‍വതി (ആയുര്‍വേദ ഡോക്ടര്‍). മക്കള്‍: പാര്‍വണ, പാര്‍ഥിപ്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions