സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ശ്വേത മേനോന്‍. സംവിധായകന്‍ പറഞ്ഞതാണ് ഇറോട്ടിക് രംഗങ്ങളില്‍ ചെയ്തത് എന്ന് ശ്വേത മേനോന്‍ ഒരഭിമുഖത്തില്‍ പറയുന്നു.
'ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാല്‍ എന്തുകൊണ്ട് ചെയ്ത് കൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാന്‍ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന്‍ പറഞ്ഞതാണ് ഇറോട്ടിക് രംഗങ്ങളില്‍ ചെയ്തത്, ഷൂട്ടിംഗില്‍ അത് ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആര്‍ട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാല്‍ അതിന്റെ കാരണം എന്റെ വ്യക്തതയാണ്. എനിക്ക് എന്റെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്ക് സിനിമാ രംഗത്ത് റൊമാന്‍സുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാന്‍ തോന്നുമ്പോഴാണ് റൊമാന്‍സുണ്ടാകുക. അത് നടക്കില്ലെന്ന് എനിക്കറിയാം. സിനിമാ രംഗത്തിന്റെ പ്ലസും മെെനസും അറിയാം’
'ഒരേസമയത്ത് രണ്ട് പേരും ഔട്ട് ഡോര്‍ പോയി ഷൂട്ട് ചെയ്ത് തിരിച്ച് വന്നാല്‍ പിന്നെ ഫാമിലി ലെെഫ് ഇല്ല. അതുകൊണ്ട് ആക്ഷനും കട്ടിനും ഇടയില്‍ ജീവിതം കഴിഞ്ഞു. റിയാലിറ്റിയില്‍ അതൊന്നുമില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എനിക്ക് തീരുമാനിക്കാന്‍ പറ്റില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങളെ എനിക്ക് എടുക്കാന്‍ പറ്റൂ' എന്നും ശ്വേത മേനോന്‍ പറഞ്ഞു.