യു.കെ.വാര്‍ത്തകള്‍

ശരീര ഭാരം കുറച്ച് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍; മരുന്നുകള്‍ ഷോപ്പിങ് സെന്ററുകള്‍ വഴി സൗജന്യമായി ലഭ്യമാക്കും

അമിത വണ്ണം കുട്ടികള്‍ക്കടക്കം കൂടിവരുന്നത് യുകെയിലെ ആരോഗ്യ മേഖലയ്ക്കു വലിയ വെല്ലുവിളിയാണ്. ശരീര ഭാരം കൂടുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ജങ്ക് ഫുഡുകള്‍ക്ക് നികുതി കൂട്ടിയും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടും കാര്യങ്ങള്‍ നേര്‍വഴിക്കാകുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പുതിയ നീക്കവുമായി രംഗത്തുവന്നത്. മരുന്നുകള്‍ സൗജന്യമായി നല്‍കി ജനങ്ങളുടെ അമിത വണ്ണം കുറയ്ക്കലാണ് പദ്ധതി. ഇപ്പോഴിതാ ഷോപ്പിങ് സെന്ററുകളിലൂടെ സൗജന്യമായി മരുന്ന് ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്. ആവശ്യക്കാര്‍ക്ക് എളുപ്പം ലഭ്യമാക്കുന്ന രീതിയില്‍ മരുന്ന് ലഭ്യമാക്കാനാണ് ശ്രമം.

രോഗം വരാതിരിക്കാനുള്ള ശ്രമം എന്ന പേരിലാണ് ജനങ്ങളുടെ അമിത വണ്ണം കുറയ്ക്കാനുള്ള മരുന്ന് നല്‍കാന്‍ ആരോഗ്യ രംഗം തീരുമാനമെടുത്തത്. ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുന്ന ഡിജിറ്റല്‍ മാതൃകയും ആലോചിക്കുന്നുണ്ട്. ശരീര ഭാരം കുറച്ചാല്‍ ആയിരക്കണക്കിന് പേരുടെ ഹൃദ്രോഗം പോലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനാകും.

ജനങ്ങളുടെ പ്രത്യേകിച്ച് യുവതലമുറയുടെ ആരോഗ്യ സംരക്ഷണം ഭാവിയിലും രാജ്യത്തിന് മുതല്‍കൂട്ടാണ്. ഇതാണ് ശക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത് .

അമിത വണ്ണം മൂലമുള്ള കൂടുതല്‍ ആരോഗ്യപ്രശനമുള്ളവര്‍ക്കായിരിക്കും തുടക്കത്തില്‍ മരുന്ന് നല്‍കി തുടങ്ങുന്നത് . നിലവിലെ ജോലിയോടൊപ്പം മരുന്ന് വിതരണം കൈകാര്യം ചെയ്യുന്നത് തങ്ങള്‍ക്കു അധിക ജോലിഭാരം ഉണ്ടാക്കുമെന്ന പരാതി ജിപി മാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. മരുന്നിന്റെ വിതരണം സമ്മര്‍ദ്ദമുണ്ടാക്കിയേക്കാമെന്നു ഫാര്‍മസികളും പറഞ്ഞു. ബോഡി മാസ് ഇന്‍ഡക്സ് (BMI) സ്കോര്‍ 40 ല്‍ കൂടുതലുള്ളവര്‍ക്കും, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ആണ് തുടക്കത്തില്‍ മരുന്ന് നല്‍കുന്നത്.

യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകള്‍ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു, അവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സര്‍വീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ്‌ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ജോലിഭാരത്തിനൊപ്പം ഇത്തരം മരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന കുറവിനെ കുറിച്ചും ജിപി മാരുടെ ഭാഗത്തുനിന്ന് പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. വെയ്റ്റ് ലോസ് മരുന്നുകളുടെ നേട്ടങ്ങള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും, ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ പൊതു പ്രാക്ടീസിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നിരവധി ജിപിമാര്‍ ആശങ്കാകുലരാണെന്ന് ഞങ്ങള്‍ക്കറിയാം എന്ന് റോയല്‍ കോളേജ് ഓഫ് ജിപികളുടെ ചെയര്‍മാനായ പ്രൊഫസര്‍ കാമില ഹോത്തോണ്‍ പറഞ്ഞു.

ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം വരുത്തുമെന്നും യുകെയിലെ ഡ്രഗ് റെഗുലേറ്റേഴ്സ് മുന്നറിയിപ്പ് ഉണ്ട്. ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ്.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions