ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും ചര്‍ച്ചകളില്‍ നിറയുകയാണ് നിതേഷ് തിവാരിയുടെ 'രാമായണ'. റണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമയുടെ ബജറ്റ് സര്‍വകാലറെക്കോഡും തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'രാമായണ'യുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്നത്. രണ്ടുഭാഗങ്ങളായിട്ടായിരിക്കും സിനിമയെന്ന് സംവിധായകന്‍ നിതേഷ് തിവാരി നേരത്തെ തന്നെ പറഞ്ഞിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 850 മുതല്‍ 900 കോടി വരെയാണ് സിനിമയുടെ നിര്‍മാണച്ചെലവ്. രാമനായി അഭിനയിച്ച റണ്‍ബീര്‍ കപൂറിന് ആദ്യഭാഗത്തിലെ അഭിനയത്തിന് 75 കോടിയാണ് ലഭിക്കുക.
രാവണനായെത്തുന്ന യഷിന് 50 കോടിയാണ്. ഏറ്റവും കൗതുകകരമായ വസ്തുത, നായിക സീതയായെത്തുന്ന സായ് പല്ലവിക്ക് ആറുകോടി മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ്.
സിനിമയിലെ യുദ്ധരംഗങ്ങള്‍ കോള്‍ഡിനേറ്റ് ചെയ്തിരിക്കുന്നത് ഹോളിവുഡിലെ പ്രമുഖരായ ടെറി നോട്ടറി, ഗയ് നോറിസ് എന്നിവര്‍ ചേര്‍ന്നാണ്.
എ.ആര്‍.റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
2026 ദീപാവലിയോടനുബന്ധിച്ചായിരിക്കും സിനിമ റിലീസാവുന്നത്. യഷ്, സണ്ണി ഡിയോള്‍, രാകുല്‍ പ്രീത് സിങ്, വിവേക് ഒബ്‌റോയ്, കാജല്‍ അഗര്‍വാള്‍ എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സണ്ണി ഡിയോള്‍ ആണ് ഹനുമാന്റെ വേഷത്തിലെത്തുന്നത്.