വലിയ ശമ്പളവര്‍ധന ആവശ്യപ്പെട്ട് എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്. ഇന്ന് അവസാനിക്കുന്ന ബാലറ്റിംഗിന്റെ ഫലം ചൊവ്വാഴ്ചയോടെ പുറത്തുവരുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 2008 മുതല്‍ നഷ്ടമായ ശമ്പളത്തിന്റെ മൂല്യം തിരികെ കിട്ടണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരുടെ ആവശ്യം. 29% ശമ്പളവര്‍ധനയാണ് ആവശ്യപ്പെടുന്നത്.
ഡോക്ടര്‍മാര്‍ വീണ്ടും സമരങ്ങളെ അനുകൂലിച്ചാല്‍ 2029ന് മുന്‍പ് എന്‍എച്ച്എസില്‍ ആശുപത്രി ചികിത്സയ്ക്കുള്ള ബാക്ക്‌ലോഗ് വെട്ടിക്കുറയ്ക്കാനും, 18 ആഴ്ചത്തെ കാത്തിരിപ്പ് സമയം തിരികെ എത്തിക്കാനുമുള്ള ശ്രമങ്ങളെ തകിടംമറിക്കും. ഡോക്ടര്‍മാര്‍ സമരത്തിന് അനുകൂലമായി നീങ്ങുമെന്നത് ആശങ്കപ്പെടുത്തുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സമ്മതിക്കുന്നു.
തുടര്‍ച്ചയായ പ്രതിഷേധങ്ങളും, സമരങ്ങളും റദ്ദാക്കലുകളും താങ്ങാന്‍ കഴിയില്ലെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ഇനിയൊരു സമരം തങ്ങള്‍ ആഗ്രഹിക്കുന്നില്ലന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടൈമര്‍ പറഞ്ഞു. ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളും റദ്ദാകുമ്പോള്‍ രോഗികള്‍ വേദനയിലും, രോഷത്തിലുമാകും. ശമ്പളത്തിനായി സമരം നടത്തുന്നത് ബുദ്ധിമുട്ടിക്കും, മോര്‍ട്ടൈമര്‍ വ്യക്തമാക്കി.
മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് 44 ദിവസത്തോളം റസിഡന്റ് ഡോക്ടര്‍മാര്‍ സമരം ചെയ്തിരുന്നു. എന്നാല്‍ ലേബര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ 22% ശമ്പളവര്‍ധന അനുവദിച്ച് വെസ് സ്ട്രീറ്റിംഗ് വിഷയത്തില്‍ പരിഹാരം കണ്ടു. ഇക്കുറി 5.4% വര്‍ധനവാണ് നിര്‍ദ്ദേശിച്ചത്. ഇതില്‍ തൃപ്തിയില്ലാതെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ 55,000 റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ സമരത്തിന് അനുമതി തേടി ബാലറ്റിംഗ് നടത്തിയത്.