യുവ സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത് സൈനിയാണ് വരന്‍. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ രജിസ്‌ട്രേഷന്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു. ഹരിയാന സ്വദേശികളായ ആര്‍കെ സൈനിയുടെയും ശിഖ സൈനിയുടെയും മകനാണ് ഹര്‍ഷിത്.
ഫ്‌ളഷ് ആണ് ഐഷയുടെ ആദ്യ ചിത്രം. ലാല്‍ ജോസ് തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെട്ടോ്യാളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ സഹസംവിധായകനാണ്.
വിവിധ സാമൂഹിക വിഷയങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചതിലൂടെയാണ് ഐഷ ലക്ഷദ്വീപിന് പുറത്ത് ശ്രദ്ധ നേടുന്നത്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഒട്ടേറെ കേസുകളും നേരിടേണ്ടി വന്നിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ ഹാന്‍ഡിലുകളുടെ സൈബര്‍ ആക്രമണത്തിന് ഐഷ സുല്‍ത്താന ഇരയായിരുന്നു.