നാട്ടുവാര്‍ത്തകള്‍

ഇന്ത്യ-യുകെ വ്യാപാര കരാറില്‍ ഒപ്പിടാന്‍ മോദി ബ്രിട്ടന്‍ സന്ദര്‍ശിച്ചേക്കും

ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) യാഥാര്‍ഥ്യത്തിലേയ്ക്ക്. കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ബ്രിട്ടന്‍ സന്ദര്‍ശിച്ചേക്കും. മേയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനു ധാരണയായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ എന്നതു ശ്രദ്ധേയമാണ്. കരാറനുസരിച്ച്, ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഇനങ്ങള്‍ക്കും ബ്രിട്ടന്‍ തീരുവ ഒഴിവാക്കും.

പകരം ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉല്‍പന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കും. 10 വര്‍ഷത്തിനുള്ളില്‍ ഇതില്‍ 85% ഇനങ്ങളും തീരുവരഹിതമാകും. ചുരുക്കത്തില്‍ ഇരുരാജ്യങ്ങളുടെയും ഉല്‍പന്നങ്ങള്‍ പരസ്പരം കുറഞ്ഞ വിലയ്ക്കു വില്‍ക്കാന്‍ കഴിയും. വില കുറയുമെന്നതിനാല്‍ മറ്റു രാജ്യങ്ങളുടെ ഉല്‍പന്നങ്ങളെക്കാള്‍ ഇവയ്ക്കു മുന്‍തൂക്കം ലഭിക്കും. ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരം 2030 ല്‍, നിലവിലുള്ളതിന്റെ ഇരട്ടി യാകുമെന്നാണ് പ്രതീക്ഷ. ബ്രിട്ടനിലെ സന്ദര്‍ശനത്തിനു പിന്നാലെ മോദി മാലദ്വീപ് സന്ദര്‍ശിച്ചേക്കും.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions