ജീവനക്കാര്‍ക്കെതിരെ ലൈംഗിക പീഡനം, ബുള്ളിയിംഗ് ഉള്‍പ്പെടെ 400ലധികം പരാതികള്‍ ഉയര്‍ന്നിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) ആകെ നടപടി സ്വീകരിച്ചത് എട്ട് പേര്‍ക്കെതിരെ മാത്രം. 411 പരാതികളില്‍ ഗര്‍ഭിണിയായ കേസുകളും ഉള്‍പ്പെടുന്നുണ്ട്. 286 പരാതികള്‍ തള്ളി. എട്ട് കേസുകളില്‍ മാത്രമാണ് കുറ്റവാളിയെ പുറത്താക്കിയത്. മറ്റ് മൂന്ന് കേസുകളില്‍ ആരോപണ വിധേരായവര്‍ രാജിവച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, സഹപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിന് ജീവനക്കാര്‍ക്ക് ഒമ്പത് മുന്നറിയിപ്പുകളും സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി കരുതപ്പെടുന്ന ജീവനക്കാര്‍ക്ക് 28 മുന്നറിയിപ്പുകളും രേഖാമൂലം നല്‍കിയിട്ടുണ്ട്. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഷോയിലെ ഭീഷണിപ്പെടുത്തല്‍, മോശം പെരുമാറ്റ ആരോപണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു ആന്തരിക അവലോകനത്തിന് ശേഷം എഡിറ്റര്‍ റിച്ചാര്‍ഡ് ഫ്രെഡിയാനി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഷോയിലെ രണ്ട് പ്രധാന അവതാരകരായ നാഗ മുഞ്ചെട്ടിയും ചാര്‍ളി സ്റ്റെയ്റ്റും തമ്മില്‍ പ്രശ്‌നമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കുട്ടികളുടെ മോശം ചിത്രങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച 63 കാരനായ മുന്‍നിര വാര്‍ത്താ വായനക്കാരനായ എഡ്വേര്‍ഡ്‌സ്, 38 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബിബിസിയില്‍ നിന്ന് രാജിവച്ചിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷം 42 കാരനായ ജെര്‍മെയ്ന്‍ ജെനാസിനെ (42)യും ബിബിസി പുറത്താക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിടാന്‍ ബിബിസി വിസമ്മതിച്ചു. വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇവ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു. അച്ചടക്ക നടപടി സ്വീകരിക്കാത്ത കേസുകളില്‍, പരാതി ആവര്‍ത്തിക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് അധിക പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി.''ഭീഷണിപ്പെടുത്തല്‍, വിവേചനം, പീഡനം എന്നിവ കുറയ്ക്കുന്നതിന് ബഹുമാനത്തിന്റെയും ചേര്‍ത്തുവയ്ക്കലിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കണം'' ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ നിന്നുള്ള ബെന്‍ വില്‍മോട്ട് പറഞ്ഞു. ''എല്ലാത്തരം ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, മോശം പെരുമാറ്റം എന്നിവയെയും ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നു'' ബിബിസി വക്താവ് വ്യക്തമാക്കി.