യു.കെ.വാര്‍ത്തകള്‍

മുന്‍ പ്രധാനമന്ത്രി റിഷി സുനക് പാര്‍ട്ടി ടൈം ജോലിക്ക് കയറി

മുന്‍ പ്രധാനമന്ത്രി റിഷി സുനക് പാര്‍ട്ടി ടൈം ജോലിക്ക് കയറി. ഗോള്‍ഡ്മാന്‍ സാച്ചില്‍ സീനിയര്‍ അഡ്വൈസര്‍ ആയി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹത്തിന്റേതായ ഉള്‍ക്കാഴ്ചകളും വീക്ഷണങ്ങളും അടിസ്ഥാനമാക്കി ഇനി മുതല്‍ അദ്ദേഹം ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പാര്‍ട്ട് ടൈം ജോലി ആയിരിക്കും ഇത്. അതേസമയം യോര്‍ക്ക്ഷയറിലെ, റിച്ച്‌മോണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ എംപിയായി അദ്ദേഹം തുടരുകയും ചെയ്യും.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ്, 2000ങ്ങളില്‍ അദ്ദേഹം ബാങ്കില്‍ ഒരു അനലിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. റിഷി സുനകിനെ തിരികെ സ്വാഗതം ചെയ്യാന്‍ അതീവ സന്തോഷമുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഡേവിഡ് സോളമന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനോടൊപ്പം ലോകമാകമാനമുള്ള തങ്ങളുടെ ജീവനക്കാര്‍ക്കൊപ്പവും റിഷി സമയം ചെലവഴിക്കും എന്നും അദ്ദേഹം പറഞ്ഞു.

റിഷി സുനകിന് ലഭിക്കുന്ന ശമ്പളം പൂര്‍ണ്ണമായും റിച്ച്‌മോണ്ട് പ്രൊജക്റ്റ് എന്ന ചാരിറ്റിക്ക് സംഭാവന ചെയ്യും. ബ്രിട്ടനിലാകെ സംഖ്യാശാസ്ത്ര പഠനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന, ഈ വര്‍ഷമാദ്യം സുനാകും ഭാര്യ അക്ഷതാ മൂര്‍ത്തിയും ചേര്‍ന്ന് സ്ഥാപിച്ചതാണ്.

മറ്റ് ഭരണകൂടങ്ങളേയോ, അവരുടെ ബാങ്കുമായുള്ള ഇടപാടുകളെ കുറിച്ചോ ഉപദേശങ്ങള്‍ നല്‍കാന്‍ സുനാകിനു അനുവാദം ഉണ്ടായിരിക്കില്ല. അതുപോലെ, പ്രധാനമന്ത്രി ആയിരുന്ന കാലത്ത് നേരിട്ട് ബന്ധപ്പെട്ടിരുന്നവര്‍ക്കും ഉപദേശങ്ങള്‍ നല്‍കാനാവില്ല. ബാങ്കിനു വേണ്ടി യുകെ സര്‍ക്കാരുമായി ലോബിയിംഗും അനുവദനീയമല്ല. നേരത്തെ ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബ്ലാവറ്റ്‌നിക് സ്‌കൂള്‍ ഓഫ് ഗവണ്മെന്റിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനിലും അദ്ദേഹം വിസിറ്റിംഗ് പ്രൊഫസര്‍ ആയി ചേര്‍ന്നിരുന്നു. ഈ രണ്ട് ജോലികള്‍ക്കും അദ്ദേഹം വേതനം സ്വീകരിക്കുന്നില്ല.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions