തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാര്‍ട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
നാലുപേരാണ് ജനറല്‍ സെക്രട്ടറിമാര്‍. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ഷോണ്‍ ജോര്‍ജ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, അഡ്വ. പി സുധീര്‍, സി കൃഷ്‌ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്‌ണന്‍, ഡോ.അബ്ദുള്‍ സലാം, കെ. സോമന്‍, അഡ്വ.കെ കെ അനീഷ്കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ കൃഷ്ണദാസ് .
അശോകന്‍ കുളനട, കെ രഞ്ജിത്, രേണു സുരേഷ്, വി വി രാജേഷ്, അഡ്വ: പന്തളം പ്രതാപന്‍, ജിജി ജോസഫ്, എം വി ഗോപകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പി ശ്യാംരാജ്, എംപി അഞ്ജന രഞ്ജിത്ത് എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരാണ്. സംസ്ഥാന ട്രഷററായി അഡ്വക്കേറ്റ് ഈ കൃഷ്ണദാസിനെ തിരഞ്ഞെടുത്തു. ജയരാജ് കൈമള്‍ ആണ് ഓഫീസ് സെക്രട്ടറി.
അഭിജിത്ത് ആര്‍ നായര്‍ സോഷ്യല്‍ മീഡിയ കണ്‍വീനറും ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ വക്താവും, സന്ദീപ് സോമനാഥ് മീഡിയ കണ്‍വീനറും, അഡ്വക്കേറ്റ് വി കെ സജീവന്‍ സംസ്ഥാന കോഡിനേറ്ററുമായി നിയോഗിക്കപ്പെട്ടു. വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.