വ്ലോഗറും ചാനല്‍ അവതാരകനുമായ കാര്‍ത്തിക്ക് സൂര്യ വിവാഹിതനായി. കാര്‍ത്തിക്കിന്റെ അമ്മാവന്റെ മകളായ വര്‍ഷയാണ് വധു.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ വീഡിയോ കാര്‍ത്തിക്ക് തന്നെ സൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. താരത്തിന്റെ ചാനലില്‍ ലൈവ് സ്ട്രീമിംഗും ഉണ്ടായിരുന്നു.
വ്ലോഗിങ് ചെയ്താണ് കാര്‍ത്തിക് സൂര്യ പ്രേക്ഷകശ്രദ്ധ നേടിയത്. ടെലിവിഷന്‍ അവതാരകനായും എത്തിയതോടെ കാര്‍ത്തിക്കിന്റെ പ്രേക്ഷകപ്രീതി വര്‍ധിച്ചു.