യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററും ബര്‍മിങ്ഹാമും അടക്കം മിക്ക എയര്‍ പോര്‍ട്ടുകളിലും പുതിയ ബോഡി സ്‌കാനര്‍

വേനല്‍ക്കാലത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ എല്ലാം തന്നെ പുതിയ സെക്യൂരിറ്റി സ്‌കാനറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. പുതിയ സ്‌കാനറുകളിലെ സാങ്കേതിക വിദ്യ ലഗേജിനകത്ത് കൂടുതല്‍ കാര്യക്ഷമമായി സ്‌കാന്‍ ചെയ്യാന്‍ ഉതകുന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക്, ദ്രാവക വസ്തുക്കളോ, ലാപ്‌ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗിനകത്ത് ഉണ്ടെങ്കില്‍ സ്‌കാനിംഗ് ആവശ്യത്തിനായി അത് പുറത്തെടുക്കേണ്ടി വരില്ല.

അതുപോലെ യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെ ദ്രാവക വസ്തുക്കള്‍ യാത്രകളില്‍ കൊണ്ടുപോകാന്‍ സാധിക്കും. നിലവില്‍ അത് 100 എം എല്‍ മാത്രമാണ്. ഏറ്റവും ഒടുവിലായി, ഈയാഴ്ച എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളിലാണ് പുതിയ സ്‌കാനറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചത്. അതോടെ ഇവിടെയും 100 എം എല്‍ പരിധി 2 ലിറ്റര്‍ ആയി ഉയര്‍ത്തി.

എന്നാല്‍, ഈ നിയമം ഒരു ആഗോള നിയമം അല്ലാത്തതിനാല്‍ യാത്രക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശങ്ങളിലെക്ക് യാത്ര ചെയ്യുന്നവര്‍, അവരുടെ വിമാനത്താവളങ്ങള്‍ മറ്റൊരു വിധത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കില്‍ 100 എം എല്‍ ലിക്വിഡ് നിയമത്തില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടര്‍ നിര്‍ദ്ദേശിക്കുന്നത്.

വൈകാതെ ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ പുതിയ സാങ്കേതിക വിദ്യ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അപ്പോള്‍ മാത്രമെ ബ്രിട്ടന്‍ ഇപ്പോള്‍ പുതുക്കിയ നിയമത്തിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും മാഞ്ചസ്റ്റര്‍ വിമാനത്താവളം തങ്ങളുടെ മൂന്ന് ടെര്‍മിനലുകളിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സ്‌കാനിംഗ് എന്ന് വിമാനത്താവള വക്താവ് അറിയിച്ചു. എന്നാല്‍, വിമാനത്താവളം ഇനിയൊരു നിര്‍ദ്ദേശം നല്‍കുന്നത് വരെ 100 എം എല്‍ നിയമം തന്നെ പിന്തുടരണമെന്നും വക്താവ് പറയുന്നു.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions