നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാര്‍ഷല്‍ ന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഐ വി വൈ എന്റര്‍ടൈന്‍മെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശന്‍ ആണ്.
മാര്‍ഷലില്‍ കാര്‍ത്തി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം സത്യരാജ്, പ്രഭു, ലാല്‍, ജോണ്‍ കൊക്കന്‍, ഈശ്വരി റാവു, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം : സത്യന്‍ സൂര്യന്‍, എഡിറ്റര്‍ : ഫിലോമിന്‍ രാജ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ : അരുണ്‍ വെഞ്ഞാറമൂട് എന്നിവരാണ്.
1960 കളിലെ രാമേശ്വരത്തെ പുനര്‍നിര്‍മ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി മാര്‍ഷല്‍ തിയേറ്ററുകളിലേക്ക് എത്തും.