ലക്നൗ : ഉത്തര്‍പ്രദേശില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയിലാണ് മലയാളി ഡോക്ടര്‍ അബിഷോ ഡേവിഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബിഷോ ഡേവിഡ് പിജി വിദ്യാര്‍ത്ഥിയും അനസ്തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു.
വെള്ളിയാഴ്ച ഡോ. ഡേവിഡ് കൃത്യസമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാര്‍ ഒരു സ്റ്റാഫിനെ അന്വേഷിക്കാന്‍ അയച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഗുല്‍റിഹ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
മുറിയില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘമെത്തി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.