യു.കെ.വാര്‍ത്തകള്‍

റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആര്‍ത്തി മൂലമെന്ന് പൊതുജനം കടുത്ത എതിര്‍പ്പ്

കഴിഞ്ഞ വര്‍ഷം 22% വര്‍ധന കിട്ടിയിട്ടും ഡോക്ടര്‍മാര്‍ അഞ്ചുദിവസം പണിമുടക്കാന്‍ തീരുമാനിച്ചതിനെതിരെ പൊതുജനരോഷം. നാലിലൊന്ന് വോട്ടര്‍മാര്‍ മാത്രം പിന്തുണയ്ക്കുന്ന സമരമായി ഇത് മാറിയിരിക്കുകയാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ ഇക്കുറി 29 ശതമാനം ശമ്പളവര്‍ധന ആവശ്യപ്പെട്ട് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ എന്‍എച്ച്എസില്‍ ആശങ്ക ശക്തമാണ്. ഇതിന്റെ പ്രതിഫലനം എന്നോണം പൊതുജനങ്ങളും ഡോക്ടര്‍മാര്‍ക്ക് എതിരാവുകയാണ്.

റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് അംഗീകരിക്കുന്നത്. എന്‍എച്ച്എസ് സമരങ്ങള്‍ ജനവിരുദ്ധമായി മാറുന്നതിന്റെ അനന്തരഫലമാണ് ഈ പിന്തുണയിലെ ഇടിവ്.

മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയ വേളയില്‍ പിന്തുണ ലഭിച്ചിരുന്നുവെങ്കിലും ഇക്കുറി സ്ഥിതി വിപരീതമാണ്. കഴിഞ്ഞ വര്‍ഷം 52% പേര്‍ പിന്തുണച്ച സമരത്തിന് കേവലം 26% പിന്തുണ മാത്രമാണ് ഇപ്പോഴുള്ളത്.

ലേബര്‍ ഗവണ്‍മെന്റ് അധികാരമേറ്റതിന് പിന്നാലെ 2024 ജൂലൈയില്‍ 22% ശമ്പളവര്‍ദ്ധനയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയത്. മറ്റ് ജീവനക്കാര്‍ക്ക് 5 ശതമാനത്തിനടുത്ത് വര്‍ദ്ധന മാത്രം നല്‍കിയപ്പോഴാണ് ഇത്. ഈ അവസരത്തിലാണ് വീണ്ടും 29 ശതമാനം ചോദിക്കുന്നതിന്റെ ന്യായം ചോദ്യം ചെയ്യപ്പെടുന്നത്.

  • യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി, ഇന്ത്യന്‍ വംശജനായ യുവാവിന് 34 വര്‍ഷം ജയില്‍
  • മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍
  • കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
  • സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍
  • വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്
  • എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!
  • വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
  • ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
  • അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions